'ഈ കാലവും കടന്നുപോവും, കശ്മീര്‍'; മോദി സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതികരിച്ച് സൈറ വസീം
Jammu Kashmir
'ഈ കാലവും കടന്നുപോവും, കശ്മീര്‍'; മോദി സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതികരിച്ച് സൈറ വസീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th August 2019, 6:34 pm

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതികരിച്ച് മുന്‍ ബോളിവുഡ് താരം സൈറ വസീം. ഈ കാലവും കടന്നുപോവും, കശ്മീര്‍ എന്നാണ് സൈറ വസീമിന്റെ പ്രതികരണം.

 

നിരവധി ബോളിവുഡ് താരങ്ങളാണ് കശ്മീരിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. രവീണ ടണ്ടന്‍, വിക്രാന്ത് മാസി, ഗുല്‍ പനാഗ്, കങ്കണ റാവത്ത് എന്നിവര്‍ മോദി സര്‍ക്കാരിനെ അഭിനന്ദിച്ചു.

അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.

സാധാരണഗതിയില്‍ പാര്‍ലമെന്റ് പാസാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പവെക്കുന്നതാണ് നിയമമായി മാറുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നേരെ തിരിച്ച് ബില്‍ അവതരിപ്പിച്ചത്.