| Friday, 26th January 2024, 4:24 pm

ഇതൊന്നും പോര, അവനെ ഇനിയും പ്രശംസിക്കണം; ഇന്ത്യയുടെ ഭാവിയെക്കുറിച്ച് സഹീര്‍ ഖാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. ഹൈദരാബാദില്‍ ആദ്യദിനം ഇംഗ്ലണ്ട് 246 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ ആദ്യദിനം അവസാനിക്കുമ്പോള്‍ 119 റണ്‍സാണ് നേടിയത്.

മികച്ച തുടക്കമാണ് ഇന്ത്യന്‍ ഓപ്പണര്‍മാരായ യശ്വസി ജെയ്‌സ്വാളും രോഹിത് ശര്‍മയും നല്‍കിയത്. ആദ്യദിനം തന്നെ അര്‍ധ സെഞ്ച്വറി നേടിയാണ് യുവ ഇന്ത്യന്‍ താരം മികച്ച പ്രകടനം നടത്തിയത്.

തുടര്‍ന്ന് രണ്ടാം ദിനം ഇന്ത്യ മികച്ച ലീഡിലേക്ക് ഉയര്‍ന്നതിലും ജെയ്‌സ്വാളിന്റെ പങ്ക് വളരെ വലുതായിരുന്നു. 74 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും 10 ബൗണ്ടറികളും അടക്കം 80 റണ്‍സ് ആണ് താരം നേടിയത്. ജോ റൂട്ടിന്റെ പന്തില്‍ ഒരു റിട്ടേണ്‍ ക്യാച്ചില്‍ ആണ് താരം മടങ്ങിയത്. 108.11 എന്ന തകര്‍പ്പന്‍ റേറ്റില്‍ ആണ് ജെയ്‌സ്വാള്‍ ബാറ്റ് വീശിയത്. താരത്തിന്റെ കൗണ്ടര്‍ അറ്റാക്കിങ് തുടക്കം മുതലേ എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു.

താരത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ രംഗത്ത് വന്നിരിക്കുകയാണ്.

‘അവന്റെ കഠിനാധ്വാനത്തിന് കൂടുതല്‍ പ്രശംസ അര്‍ഹിക്കേണ്ടതാണ്. ഇംഗ്ലണ്ടിനെതിരെയാണ് അവന്‍ കളിച്ചത്. അവന്റെ ഫ്രണ്ട് ഫൂട്ട് മികച്ചതായിരുന്നു. ബാക്ക് ഫൂട്ടിലും അവന്‍ മികച്ച സ്‌ട്രോക്ക് ആണ് നടത്തിയത്. അവന്റെ ചലനങ്ങളെല്ലാം മികച്ചതായിരുന്നു. ഇതെല്ലാം അവനെ ഒരു മികച്ച കളിക്കാരനാക്കുന്നുണ്ട്. അവന്‍ ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കി നല്ല ഷോട്ടുകള്‍ കളിക്കുന്നു. തുടക്കത്തില്‍ തന്നെ യുവ ബാറ്റര്‍ പോസിറ്റീവ് ആയിട്ടാണ് ബാറ്റ് ചെയ്തത്,’സഹീര്‍ ഖാന്‍ കളേഴ്‌സ് സിനിപ്ലസിനോട് പറഞ്ഞു.

ഓപ്പണിങ് ഇറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 27 പന്തില്‍ മൂന്ന് ബൗണ്ടറുകള്‍ അടക്കം 24 റണ്‍സ് ആണ് നേടിയത്. 23 റണ്‍സ് നേടി ശുഭ്മന്‍ ഗില്ലും മടങ്ങിയതോടെ കെ.എല്‍. രാഹുലാണ് മധ്യനിരയില്‍ പിടിച്ചുനിന്നത്. 123 പന്തില്‍ എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടക്കം 86 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ ഇന്ത്യ 380 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ്.

Content Highlight: Zaheer Khan Talk’s About Yashasvi Jaiswal

We use cookies to give you the best possible experience. Learn more