സഹീര്‍ ഖാന്‍ ടീം ഇന്ത്യയുടെ ബോളിങ്ങ് പരിശീലകനായേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th July 2016, 9:14 am
ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബോളിങ്ങ് പരിശീകനായി മുന്‍ പേസ് ബോളര്‍ സഹീര്‍ ഖാനെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സഹീറിന്റെ അനുഭവ സമ്പത്ത് ടീമിന് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബി.സി.സി.ഐയുടെ അധികൃതര്‍. പരിശീലകനായി നിയമിതനായ അനില്‍ കുംബ്ലെയുടെ നിലപാടാകും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക.
ഒരു പേസ് ബോളിങ്ങ് കോച്ച് ടീമിന് ആവശ്യമാണ് എന്ന് കുംബ്ലെ ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബോളര്‍മാരുടെ പട്ടികയിലാണ് സഹീറിന്റെ സ്ഥാനം. ഇന്ത്യക്ക് വേണ്ടി 92 ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ള സഹീര്‍ 311 വിക്കറ്റ് നേടിയിട്ടുണ്ട്. 200 ഏകദിനങ്ങളില്‍ നിന്ന് 282 വിക്കറ്റാണ് സഹീറിന്റെ സമ്പാദ്യം.