ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 106 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 396 റണ്‍സാണ് അടിച്ചെടുത്തത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 253 റണ്‍സിന് തകരുകയായിരുന്നു. ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്.
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ശുഭ്മന്‍ ഗില്‍ നേടിയ സെഞ്ച്വറിയിലാണ് ഇന്ത്യ 255 റണ്‍സിലെത്തിയത്. തുടര്‍ബാറ്റിങ്ങില്‍ ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സിന്റെ വിജയ ലക്ഷ്യംമറികടക്കാനാകാതെ 292 റണ്‍സുമായണ് രണ്ടാം ടെസ്റ്റില്‍ ത്രീ ലയേണ്‍സ് തലകുനിച്ചത്.
രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചെങ്കിലും ടീമിന്റെ ബാറ്റിങ് പ്രകടനം മെച്ചപ്പെടാന്‍ ഉണ്ടെന്നാണ് ഇന്ത്യന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ പ്രകടിപ്പിച്ചത്.
യുവ താരങ്ങളുടെ മികച്ച ബാറ്റിങ് പ്രകടനത്തിലാണ് ഇന്ത്യ ജയിച്ചത് എങ്കിലും പരമ്പരയില്‍ മുന്നോട്ടു പോകുന്നതിന് ചില പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ആവശ്യമാണെന്ന് സഹീര്‍ ഖാന്‍ പറഞ്ഞു.
‘ടീമില്‍ ബാറ്റിങ് നിരയെ പരിശോധിക്കുമ്പോള്‍ ചില ആശങ്കകള്‍ ഉണ്ട്. എല്ലാവര്‍ക്കും മികവ് കാണിക്കാന്‍ കഴിഞ്ഞില്ല. സമാനമായ സാഹചര്യങ്ങളില്‍ യുവനിര സ്‌കോര്‍ ചെയ്‌തെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കണം,’സഹീര്‍ ഖാന്‍ പറഞ്ഞു.
അഞ്ചു മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പര നിലവില്‍ 1-1 എന്ന നിലയിലാണ്. മൂന്നാം ടെസ്റ്റ് രാജക്കൂട്ടില്‍ ആണ് നടക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കാഞ്ഞ ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ തുടങ്ങിയവര്‍ക്ക് ഫോം വീണ്ടെടുക്കാനുള്ള അവസരമാണ് അടുത്ത ടെസ്റ്റ്. പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് ബാറ്റിങ്ങില്‍ കാര്യമായ മാറ്റം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്.
Content Highlight: Zaheer Khan is worried about the third Test against England