ന്യൂദല്‍ഹി: അയോധ്യ തര്‍ക്കഭൂമി കേസിലെ സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ സഫാര്‍യബ് ജിലാനി.
സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നെന്നും എന്നാല്‍ തങ്ങള്‍ വിധിയില്‍ തൃപ്തരല്ലെന്നും അദ്ദേഹം പറഞ്ഞു. വിധിയുമായി ബന്ധപ്പെട്ട് തുടര്‍ നടപടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ സുപ്രീം കോടതിയുടേത് ചരിത്രവിധിയാണെന്നായിരുന്നു ഹിന്ദു മഹാസഭാ അഭിഭാഷകന്‍ വരുണ്‍ കുമാര്‍ സിന്‍ഹ പ്രതികരിച്ചത്. ഈ വിധിന്യായത്തോടെ സുപ്രീം കോടതി ഐക്യത്തിന്റെ സന്ദേശമാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനുള്ള അവകാശം കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിനാണ്. പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി നല്‍കാനും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തര്‍ക്കഭൂമിയില്‍ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ല. അയോധ്യക്കേസില്‍ ഏകകണ്ഠമായാണ് അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞ്.