ഞാന്‍ ആകെ ഞെട്ടിപ്പോയി, എങ്ങനെയെങ്കിലും ടീമില്‍ സ്ഥിരമാക്കാന്‍ നോക്കുമ്പോള്‍ ക്യാപ്റ്റനാക്കി: പുതിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍
Sports News
ഞാന്‍ ആകെ ഞെട്ടിപ്പോയി, എങ്ങനെയെങ്കിലും ടീമില്‍ സ്ഥിരമാക്കാന്‍ നോക്കുമ്പോള്‍ ക്യാപ്റ്റനാക്കി: പുതിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th September 2023, 9:52 pm

 

സെപ്റ്റംബര്‍ 20ന് ആരംഭിക്കുന്ന അയര്‍ലന്‍ഡ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ നയിക്കുന്നത് സാക്ക് ക്രോളിയാണ്. ടീമില്‍ സ്ഥിരമാകാന്‍ ശ്രമിക്കുന്ന താരമാണ് ക്രോളി. ഏകദിന ലോകകപ്പ് അടുത്തിരിക്കെ രണ്ടാം നിര ടീമിനെയാണ് ഇംഗ്ലണ്ട് അയര്‍ലന്‍ഡ് പരമ്പരക്കായി തെരഞ്ഞെടുത്തത്. മൂന്ന് അണ്‍ക്യാപ്ഡ് പ്ലെയേര്‍സും ടീമിലുണ്ട്. നിലവില്‍ മൂന്ന് ഏകദിനം മാത്രമാണ് ക്രോളി ഇംഗ്ലണ്ടിനായി കളിച്ചിട്ടുള്ളത്.

മൂന്ന് ഏകദിനത്തില്‍ നിന്നും 97 റണ്‍സ് സ്വന്തമാക്കിയിട്ടുള്ള ക്രോളി ഒരു അര്‍ധസെഞ്ച്വറിയടക്കം 97 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെ നയിക്കുന്നത് വലിയ അവസരമായിട്ടാണ് കാണുന്നതെന്നും എന്നാല്‍ ടീമില്‍ സ്ഥിരമാകാനും കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ പറ്റുക എന്നത് മാത്രമെ താന്‍ പ്രതീക്ഷിച്ചുള്ളൂവെന്നും ക്രോളി പറഞ്ഞു. ക്യാപ്റ്റന്‍ ആക്കിയപ്പോള്‍ ഞെട്ടി പോയെന്നും താരം പറയുന്നു.

‘ഞാന്‍ ആകെ ഞെട്ടിപ്പോയി. ടീമില്‍ പ്രവേശിച്ച് ഇംഗ്ലണ്ടിനായി കൂടുതല്‍ കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു, പക്ഷേ അവര്‍ എന്നോട് പറഞ്ഞു, ഞാന്‍ ക്യാപ്റ്റനാണെന്നും ഇത് എനിക്ക് ഒരു മികച്ച അവസരമാണെന്നും. മോട്ടിയാണ് (പ്രധാന പരിശീലകന്‍ മാത്യു മോട്ട്) എന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞത്,’ ക്രോളി പറഞ്ഞു.

West Indies vs England: Zak Crawley credits 'calm head' Joe Root after his  hundred leads visitors to safety in 1st Test - India Today

25 വയസുകാരനായ ക്രോളി കഴിഞ്ഞ ആഷസില്‍ മികച്ച പ്രകടനമായിരുന്നു കാഴ്‌ചെവെച്ചത്. ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 53.33 ശരാശരിയില്‍ 480 റണ്‍സാണ് ആഷസില്‍ അദ്ദേഹം അടിച്ചെടുത്തത്. എന്നാല്‍ ഹണ്ട്രഡ് ലീഗില്‍ ഏഴ് ഇന്നിങ്‌സില്‍ നിന്നും 13 ശരാശരിയില്‍65 റണ്‍സ് മാത്രമാണ് താരം നേടിയത്.

Content highlight: Zack Crawley Says He was Shocked when he was selected as Captain  of England team against ireland