ഐ.പി.എല്ലില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ കുതിപ്പ് തുടരുകയാണ്. നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ആറുവിജയം സ്വന്തമാക്കി 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും.
ഐ.പി.എല്ലില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ കുതിപ്പ് തുടരുകയാണ്. നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ആറുവിജയം സ്വന്തമാക്കി 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും.
കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ 2 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ രാജസ്ഥാന്‍ ഇന്ന് പടക്കളത്തിലേക്ക് ഇറങ്ങുന്നത് മുംബൈ ഇന്ത്യന്‍സിനെതിരെയാണ്. ഈ മത്സരത്തില്‍ രാജസ്ഥാന്റെ സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലിനെ കാത്ത് ഒരു തകര്‍പ്പന്‍ റെക്കോര്‍ഡാണ് മുന്നിലുള്ളത്.
ഐ.പി.എല്ലില്‍ 200 വിക്കറ്റ് തികക്കാനുള്ള അവസരമാണ് താരത്തിന് വന്നു ചേര്‍ന്നത്. ഇതുവരെ 152 ഐ.പി.എല്‍ മത്സരങ്ങള്‍ കളിച്ച ചഹല്‍ 21.47 ആവറേജിലാണ് പന്തെറിഞ്ഞത്. 16.73 ബൗളിങ് സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.
മാത്രമല്ല ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരവും ചഹല്‍ തന്നെയാണ്. ഇതുവരെ മറ്റ് ആര്‍ക്കും ഐ.പി.എല്ലില്‍ നേടാന്‍ സാധിക്കാത്ത നിര്‍ണായക നാഴികല്ലിലേക്കാണ് രാജസ്ഥാനും ചഹലും എത്തിനില്‍ക്കുന്നത്.
ഐ.പി.എല്ലി.ല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേരിടുന്ന താരം, വിക്കറ്റ്
യൂസ്വേന്ദ്ര ചാഹല്‍ – 199
ഡി.ജെ. ബ്രാവോ – 183
പീയൂഷ് ചൗള – 181
ഭുവനേശ്വര്‍ കുമാര്‍ – 174
അമിത് മിശ്ര – 173
മുംബൈക്കെതിരെ സംഞ്ജുവും കൂട്ടരും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. വൈകിട്ട് 7:30ന് സവായ് മന്‍സിങ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
Content Highlight: Yuzvendra Chahal Need One Wicket For New Record Achievement