Sports News
ഐ.പി.എല്‍ ചരിത്രത്തില്‍ രണ്ടാമന്‍, വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍; ഇവനെയാണോ ബി.സി.സി.ഐ തഴയുന്നത്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 11, 06:34 am
Thursday, 11th April 2024, 12:04 pm

ഐ.പി.എല്ലില്‍ ഇന്നലെ ജയ്പൂരില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ഇറങ്ങിയ രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

രാജസ്ഥാന്‍ ബൗളിങ്ങില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് യുസ്വേന്ദ്ര ചഹല്‍ നടത്തിയത്. നായകന്‍ ശുഭ്മന്‍ ഗില്‍, വിജയ് ശങ്കര്‍ എന്നിവരെ പുറത്താക്കി കൊണ്ടായിരുന്നു ചാഹല്‍ കരുത്തുകാട്ടിയത്.

ചഹലിന്റെ പന്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഗില്ലിനെ തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെയാണ് പുറത്താക്കിയത്. വൈഡ് ഓഫ് സ്റ്റംപിലാണ് ചാഹല്‍ പന്തെറിഞ്ഞത് ഇതിന് പിന്നാലെ ക്രീസില്‍ നിന്നും കയറിയ അടിച്ച ഗില്ലിന് പന്ത് നഷ്ടമാവുകയും സഞ്ജു കൃത്യമായ സ്റ്റംപിങ്ങിലൂടെ ഗുജറാത്ത് നായകനെ പുറത്താക്കുകയും ആയിരുന്നു.

ഇതിനു പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ചഹല്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിങ് വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ചഹല്‍ സ്വന്തമാക്കിയത്. 20 വിക്കറ്റുകളാണ് താരം സ്റ്റംപിങ്ങിലൂടെ നേടിയത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിങ് വിക്കറ്റുകള്‍ നേടുന്ന താരം, വിക്കറ്റ്

 

അമിത് മിശ്ര – 28

യുസ്‌വേന്ദ്ര ചാഹല്‍ – 20*

പിയൂഷ് ചൗള – 19

ഇതോടെ 2024 ഐ.പി.എല്ലില്‍ 10 വിക്കറ്റുകളുമായി ചാഹലാണ് ഒന്നാമത്. ഐ.പി.എല്ലില്‍ ഇതുവരെ 197 വിക്കറ്റുകള്‍ നേടിയ ചാഹലിന്റെ പേരിലാണ് ഐ.പി.എല്ലില ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന പദവി.

എന്നിരുന്നാലും കാലങ്ങളായി താരത്തെ ഇന്ത്യന്‍ ടീമില്‍ എടുത്തിട്ട്. മികച്ച സ്പിന്നര്‍ ആയിരുന്നിട്ടും താരത്തെ തഴയുന്ന ബി.സി.സി.ഐക്ക് കനത്ത മറുപടി നല്‍കാനാണ് താരത്തിന്റെ ലക്ഷ്യം.

Content Highlight: Yuzvendra Chahal In Record Achievement