| Monday, 18th December 2023, 11:05 am

ഇത് ഡി വില്ലിയേഴ്‌സിന്റെ തിരിച്ചുവരവോ? ഇതിഹാസത്തെ തിരിച്ചുവിളിച്ച് രാജസ്ഥാന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ സീസണ്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഐ.പി.എല്ലിന് മുന്നോടിയായ താരലേലം ഡിസംബര്‍ 19ന് ദുബായില്‍ വെച്ച് നടക്കാനിരിക്കുകയാണ്.

ഐ.പി.എല്‍ സംസാരം ചൂടേറി വരുന്ന ഈ സമയത്ത് റോയല്‍ ചലഞ്ചേഴ്‌സ് താരം എ.ബി.ഡി. വില്ലിയേഴ്‌സിനെ രാജസ്ഥാന്‍ റോയല്‍സിലേക്ക് ക്ഷണിച്ചിരിക്കുകയാണ് യുസ്വേന്ദ്ര ചഹല്‍. ഡി. വില്ലിയേഴ്‌സിന്റെ യൂഡ്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ഇനിയും തനിക്ക് ഒരു ഐ.പി.എല്‍ സീസണ്‍ കൂടിയുണ്ടെന്ന് പറഞ്ഞപ്പോള്‍ ചഹല്‍ തിരിച്ച് പറഞ്ഞത് എന്നാല്‍ നിങ്ങള്‍ക്ക് എന്തായാലും രാജസ്ഥാന് വേണ്ടി കളിക്കാവന്‍ സാധിക്കുമെന്നാണ്.

സംസാരത്തിനിടയില്‍ 60 വയസ്സ് കഴിഞ്ഞാലും സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം സിക്‌സറുകള്‍ അടിക്കുമെന്ന് ചഹല്‍ അഭിപ്രായപ്പെട്ടു.

‘നിങ്ങള്‍ക്ക് 50-60 വയസ്സായാലും സിക്‌സര്‍ അടിക്കാന്‍ കഴിയും. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.’ ചഹല്‍ പറഞ്ഞു.

ആര്‍.സി.ബിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമെന്ന നിലയില്‍ ഡി. വില്ലിയേഴ്‌സിന് ഐകോണിക് പദവിയും ഉണ്ടായിരുന്നു. അദ്ദേഹത്തെ ചഹല്‍ രാജസ്ഥാന്‍ റോയല്‍സിലേക്ക് ക്ഷണിക്കുകയും ചെയ്തു. രാജസ്ഥാന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരന്‍ ആണ് ചഹല്‍. 113 മത്സരങ്ങളില്‍ നിന്നും 139 വിക്കറ്റുകളാണ് ചഹല്‍ നേടിയത്. 7.58 എന്ന ഇക്കണോമിയിലാണ് താരത്തിന്റെ വിക്കറ്റ് വേട്ടകള്‍. കൂടാതെ രണ്ട് തവണാണ് താരം രണ്ട് ഫൈഫറുകളും നേടിയത്.

റോയല്‍ ചലഞ്ചേഴ്‌സിന്റെ എ.ബി.ഡി. വില്ലിയോഴ്‌സ് 157 മത്സരങ്ങളില്‍ നിന്നും 452 റണ്‍സ് ആണ് നേടിയിട്ടുള്ളത്. 158.33 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം രണ്ട് സെഞ്ച്വറികള്‍ അടക്കം റണ്‍സ് വേട്ട നടത്തിയത്. 37 അര്‍ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.

Content Highlight: Yuzvendra Chahal has invited A.B.D. Villiers to Rajasthan Royals

We use cookies to give you the best possible experience. Learn more