ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയിരുന്നു.
അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് ആണ് നേടിയത് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
രാജസ്ഥാന്റെ വിജയത്തിനൊപ്പം ഒരു ചരിത്രനേട്ടമാണ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു വിക്കറ്റ് ആണ് താരം നേടിയത്. ഏഴാം ഓവറിലെ രണ്ടാം പന്തിൽ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെ പുറത്താക്കി കൊണ്ടാണ് ചഹല്‍ നിര്‍ണായകമായത്.
ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായി മാറാനാണ് ചഹലിന് സാധിച്ചു. 66 വിക്കറ്റുകളാണ് താരം രാജസ്ഥാന് വേണ്ടി നേടിയത്. 65 വിക്കറ്റുകള്‍ നേടിയ സിദ്ധാര്‍ത്ഥ് ത്രിവേദിയെ മറികടന്നുകൊണ്ടായിരുന്നു ചഹലിന്റെ മുന്നേറ്റം
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം, വിക്കറ്റുകളുടെ എണ്ണം എന്നീ ക്രമത്തില്‍
യുസ്വേന്ദ്ര ചഹല്‍-66*
സിദ്ധാര്‍ത്ഥ് ത്രിവേദി-65
ഷെയ്ന്‍ വാട്‌സണ്‍-61
ജെയിംസ് ഫോക്‌നര്‍-57
ആവേശ് ഖാന്‍ മൂന്ന് വിക്കറ്റും ആര്‍. അശ്വിന്‍ രണ്ടു വിക്കറ്റും ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
രാജസ്ഥാന്‍ ബാറ്റിങ്ങില്‍ 30 പന്തില്‍ 45 റണ്‍സ് നേടി യശസ്വി ജെയ്സ്വാളും 26 പന്തില്‍ 36 റണ്‍സും നേടി നിര്‍ണായകമായി.
അതേസമയം ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി രജത് പടിദാര്‍ 22 പന്തില്‍ 34 റണ്‍സും വിരാട് 24 പന്തില്‍ 32 റണ്‍സും മഹിപാല്‍ ലോമോര്‍ 17 പന്തില്‍ 32 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
മെയ് 24നാണ് രണ്ടാം ക്വാളിഫയര്‍ മത്സരം നടക്കുന്നത്. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍.
Content Highlight: Yuzvendra Chahal create a new record in IPL