ഇന്ത്യന്‍ ടീമില്‍ കയറാന്‍ പറ്റിയ അവസരം; സഞ്ജുവിന്റെ പോരാളിയെ കാത്തിരിക്കുന്നത് നേട്ടങ്ങളുടെ നിര
Sports News
ഇന്ത്യന്‍ ടീമില്‍ കയറാന്‍ പറ്റിയ അവസരം; സഞ്ജുവിന്റെ പോരാളിയെ കാത്തിരിക്കുന്നത് നേട്ടങ്ങളുടെ നിര
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd March 2024, 1:57 pm

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ലീഗാണ് ഐ.പി.എല്‍. 2024 ഐ.പി.എല്‍ ആരംഭിക്കാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണുള്ളത്. ആദ്യ മത്സരം ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ്.

മാര്‍ച്ച് 24നാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം. ലക്നൗ സൂപ്പര്‍ ജെയിന്റ് ആണ് എതിരാളികള്‍.

രാജസ്ഥാന്റെ ബൗളിങ് നിരയിലെ കരുത്തനാണ് യുസ്വേന്ദ്ര ചാഹല്‍. ഐ.പി.എല്ലിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായ യുസ്വേന്ദ്ര ചാഹലിന് 21.68 ശരാശരിയില്‍ 187 വിക്കറ്റുകളാണ് നേടാന്‍ സാധിച്ചത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ താരത്തിന് ചുരുങ്ങിയ അവസരങ്ങളാണ് ലഭിച്ചതെങ്കിലും ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാനും ഐ.പി.എല്ലില്‍ കര്‍പ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനും അവസരമുണ്ട്.

സീസണില്‍ വെറും 13 വിക്കറ്റുകള്‍ നേടിയാല്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഐ.പി.എല്‍ താരമാകാന്‍ ചാഹലിന് സാധിക്കും. മാത്രമല്ല 20 ഓവര്‍ ഫോര്‍മാറ്റില്‍ 350 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറാകാനും ചാഹലിന് അവസരമുണ്ട്. 336 വിക്കറ്റുകളാണ് താരം ഇതുവരെ ടി-20യില്‍ നേടിയത്.

ഐ.പി.എല്ലില്‍ രാജസ്ഥാനായി 48 വിക്കറ്റ് നേടിയ ചാഹലിന് 50ല്‍ അതികം വിക്കറ്റ് നേടുന്ന രണ്ടാമത്തെ സ്പിന്നറും മൊത്തത്തില്‍ നാലാമനുമാകാം.

Content highlight: Yuzvendra Chahal Can Play Best For Rajasthan Royals