മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം സ്വന്തം തട്ടകമായ ജെയ്പൂരില്‍ നടക്കാനിരിക്കുകയാണ്. കെ.എല്‍. രാഹുല്‍ നയിക്കുന്ന ലക്നൗ സൂപ്പര്‍ ജെയിന്റ് ആണ് എതിരാളികള്‍. തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ വിജയപ്രതീക്ഷയിലാണ് സഞ്ജുവും സംഘവും.
രാജസ്ഥാന്റെ ബൗളിങ് നിരയിലെ കരുത്തനാണ് യുസ്വേന്ദ്ര ചാഹല്‍. ഐ.പി.എല്ലിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായ യുസ്വേന്ദ്ര ചാഹലിന് 21.68 ശരാശരിയില്‍ 187 വിക്കറ്റുകളാണ് നേടാന്‍ സാധിച്ചത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ താരത്തിന് ചുരുങ്ങിയ അവസരങ്ങളാണ് ലഭിച്ചതെങ്കിലും ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാനും ഐ.പി.എല്ലില്‍ തകര്‍പ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനും അവസരമുണ്ട്.
സീസണില്‍ വെറും 13 വിക്കറ്റുകള്‍ നേടിയാല്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഐ.പി.എല്‍ താരമാകാന്‍ ചാഹലിന് സാധിക്കും. മാത്രമല്ല 20 ഓവര്‍ ഫോര്‍മാറ്റില്‍ 350 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറാകാനും ചാഹലിന് അവസരമുണ്ട്. 336 വിക്കറ്റുകളാണ് താരം ഇതുവരെ ടി-20യില്‍ നേടിയത്. ഐ.പി.എല്ലില്‍ രാജസ്ഥാനായി 48 വിക്കറ്റാണ് ചഹല്‍ നേടിയത്.
2024ല്‍ ശക്തമായ സ്‌ക്വാഡുമായാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ക്യാപ്റ്റന്‍ സഞ്ജുവിന്റെ നേതൃത്വത്തില്‍ ടീം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
രാജസ്ഥാന് വേണ്ടി താരം 2022ല്‍ 458 റണ്‍സ് നേടുകയും ടീമിനെ ഫൈനലിലേക്ക് എത്തിക്കുകയും ചെയ്തു. 2023ല്‍ 153.39 എന്ന സ്ട്രൈക്ക് റേറ്റില്‍ 362 റണ്‍സും താരം നേടിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ആയുള്ള വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് നടക്കുന്ന മത്സരം കഠിനമാണെന്ന് പറയുകയാണ് സാംസണ്‍.
രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്: യശസ്വി ജെയ്‌സ്വാള്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മന്‍ പവല്‍, ശുഭം ദുബെ, ആര്‍. അശ്വിന്‍, റിയാന്‍ പരാഗ്, ആബിദ് മുഷ്താഖ്, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, ധ്രുവ് ജുറെല്‍, കുണാല്‍ സിങ് റാത്തോര്‍, ടോം കോലര്‍ കാഡ്‌മോര്‍, ഡോണോവന്‍ ഫെരേര, ട്രെന്റ് ബോള്‍ട്ട്, യൂസ്വേന്ദ്ര ചഹല്‍, ആദം സാംപ, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, നവ്ദീപ് സെയ്‌നി,കുല്‍ദീപ് സെന്‍,നാന്ദ്രേ ബര്‍ഗര്‍.
Content highlight: Yuzvendra Chahal Can Achieve Some New Records In IPL