| Wednesday, 5th April 2023, 9:22 pm

അഭിമാനവും നാണക്കേടും; തകര്‍പ്പന്‍ റെക്കോഡ് നേടാന്‍ പുറത്തെടുത്തത് കരിയറിലെ മോശം പ്രകടനം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളറായി ചഹല്‍. അസമിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ വെച്ച് പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലാണ് ചഹല്‍ ഐ.പിയ.എല്ലില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറായത്. നിലവില്‍ 171 വിക്കറ്റുകളാണ് ഐ.പി.എല്ലില്‍ താരത്തിന്റെ പേരിലുള്ളത്.

കഴിഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയാണ് ചഹല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് കോച്ചും ക്രിക്കറ്റ് ഇതിഹാസവുമായ ലസിത് മലിംഗക്കൊപ്പമാണ് താരം 170 വിക്കറ്റുമായി രണ്ടാം സ്ഥാനം പങ്കിട്ടത്.

എന്നാല്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ജിതേഷ് ശര്‍മയെ പുറത്താക്കിയതോടെ രണ്ടാം സ്ഥാനം ഒറ്റയ്ക്ക് നേടാനും ചഹലിനായി. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ലെജന്‍ഡ് ഡ്വെയ്ന്‍ ബ്രാവോയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താന്‍ 13 വിക്കറ്റുകളുടെ ദൂരം മാത്രമാണ് ചഹലിന് മുമ്പിലുള്ളത്.

എന്നാല്‍ ഈ തകര്‍പ്പന്‍ റെക്കോഡ് നേടിയെടുക്കാന്‍ ചഹല്‍ പുറത്തെടുത്തത് തന്റെ ഐ.പി.എല്‍ കരിയറിലെ തന്നെ മോശം ബൗളിങ് ഫിഗേഴ്‌സുകളില്‍ ഒന്നാണ്. നാല് ഓവറില്‍ 50 റണ്‍സാണ് ചഹല്‍ വഴങ്ങിയത്. എക്കോണമിയാകട്ടെ 12.50ഉം.

താരത്തിന്റെ നാല് ഓവറും എറിഞ്ഞ് പൂര്‍ത്തിയായതിന് പിന്നാലെ ചഹലിനെ പിന്‍വലിക്കുകയും ചെയ്തു. ധ്രുവ് ജുറെലാണ് ചഹലിന് പകരം ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയത്.

അതേസമയം, 17 ഓവര്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ 165 റണ്‍സിന് മൂന്ന് എന്ന നിലയിലാണ്. 46 പന്തില്‍ നിന്നും 65 റണ്‍സുമായി ശിഖര്‍ ധവാനും മൂന്ന് പന്തില്‍ നിന്ന് നാല് റണ്‍സുമായി ഷാരൂഖ് ഖാനുമാണ് ക്രീസില്‍

Content highlight: Yuzvendra Chahal becomes 2nd leading wicket taker in IPL

We use cookies to give you the best possible experience. Learn more