മുംബൈ: തെന്നിന്ത്യന്‍ നടി തനിഷ്‌ക കപൂറുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളെ നിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹല്‍. തങ്ങള്‍ തമ്മില്‍ സൗഹൃദം മാത്രമാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ചാഹല്‍ പറഞ്ഞു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു ചാഹലിന്റെ പ്രതികരണം.
” ഞാന്‍ തനിഷ്‌കയെ വിവാഹം കഴിക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ്. മറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് എല്ലാവരും മാറിനില്‍ക്കണം. നിങ്ങള്‍ എന്റെ സ്വകാര്യതയെ മാനിക്കുമെന്ന് കരുതുന്നു.”
— Yuzvendra Chahal (@yuzi_chahal) April 23, 2018
നേരത്തെ തെന്നിന്ത്യന്‍ താരമായ തനിഷ്‌ക കപൂറിനെ ചാഹല്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് സ്പോര്‍ട്സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചെന്നും എത്രയും പെട്ടെന്ന് തന്നെ വിവാഹിതരാകുമെന്നുമായിരുന്നു വാര്‍ത്തകള്‍.
Also Read: പായുന്നു മേലെ …. ;യാത്രയുടെ ഹരം പകര്‍ന്ന് തൊബാമയിലെ ട്രിപ്പിംഗ് ഗാനം പുറത്തിറങ്ങി
ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ താരമാണ് ചാഹല്‍. 5 കളിയില്‍ നിന്നായി 5 വിക്കറ്റാണ് ഈ സീസണിലെ സമ്പാദ്യം. 2016 ല്‍ 21 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ചാഹല്‍.
WATCH THIS VIDEO: