ലണ്ടന്‍: യുവരാജ് സിംഗ്. കളിക്കളത്തിന് അകത്തും പുറത്തും വെല്ലുവിളികളെ അതിജീവിച്ച താരം. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ യുവി തല്ലി തകര്‍ക്കുകയായിരുന്നു. പിന്നീടുള്ള രണ്ട് മത്സരത്തിലും താരത്തിന് തിളങ്ങനായില്ലെന്നത് വാസ്തവം. എന്നാല്‍ ഇത് യുവിയെ ബാധിച്ചിട്ടില്ല. താരം ഇപ്പോളും വളരെ ഹാപ്പിയായിട്ടാണ് കളിയേയും സാഹചര്യങ്ങളേയും സമീപിക്കുന്നതെന്നാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്ന വീഡിയോ സൂചിപ്പിക്കുന്നത്.
ക്രിക്കറ്റില്‍ ഇടയ്ക്കിയ്ക്ക് തന്റെ പ്രകടനങ്ങളാല്‍ വിസമയിപ്പിക്കാറുണ്ട് യുവരാജ്. എന്നാല്‍ ജീവിതത്തിലും യുവരാജിന് എന്റെങ്കിലും അദ്ഭുത ശക്തിയുണ്ടോയെന്നാണ് ഇപ്പോള്‍ ആരാധകരും മറ്റും ആലോചിക്കുന്നത്. കാരണം യുവരാജ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ. ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തിയ യുവി കൈ കൊണ്ട് ആക്ഷന്‍ കാണിച്ച് വാതില്‍ തുറക്കുന്നതാണ് വിഡിയോ. വിരാട് കോഹ്ലിയാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. വിഡിയോ ഇതിനോടകം ആറു ആറു ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.
മജീഷ്യന്റെ അംഗചലനത്തോടെ വളരെ നാടകീയമായാണ് യുവി ഈ വീഡിയോയില്‍ തന്റെ ” മാജിക്” അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ യുവി ആരാധകര്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ക്കും ഇതൊരു കൗതുകക്കാഴ്ച്ചയാണ്.
അതേസമയം, സെമിഫൈനല്‍ മല്‍സരത്തിനായുളള തയാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. നാളെയാണ് ഇന്ത്യ-ബംഗ്ലാദേശ് സെമിഫൈനല്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ അനായാസ ജയം നേടിയാണ് ഇന്ത്യ സെമിയിലേക്കുളള പ്രവേശനം നേടിയത്. 72 പന്തുകള്‍ ശേഷിക്കെ എട്ടുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.