| Friday, 29th September 2023, 7:37 pm

എനിക്ക് അന്ന് ഒരു ഗോളുണ്ടായിരുന്നു, അത് ഏറ്റുപിടിച്ച് ജൂനിയര്‍ താരങ്ങള്‍ കളിക്കണം; ലോകകപ്പ് ഹീറോ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പിന് ഒരുപാട് പ്രതീക്ഷകളുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.

2011ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന ലോകകപ്പിന് ശേഷം ഇന്ത്യയില്‍ ആദ്യമായാണ് ലോകകപ്പ് അരങ്ങേറാന്‍ ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷകള്‍ ഇരട്ടിക്കുന്നുണ്ട്.

ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക് ഒരു ടീമെന്ന നിലയില്‍ അപ്രോച്ച് ചെയ്യാന്‍ അറിയാമെന്നുംമെന്ന് പറയുകയാണ് യുവരാജ് സിങ്. രോഹിത്തിനെ പോലുള്ള അനുഭവസമ്പത്തുള്ള നായകന്‍ എങ്ങനെയൊക്കെ ടീമിലെ താരങ്ങളെ ഉപയോഗിക്കണമെന്ന് അറിയാമെന്നും യുവി പറയുന്നുണ്ട്.

‘ ടീമിന് എങ്ങനെ അപ്രോച്ച് ചെയ്യണമെന്ന ഉപദേശങ്ങളും, മറ്റ് ആവശ്യമായ സംസാരങ്ങളും ലഭിച്ച് കാണുമെന്നും എനിക്ക് ഉറപ്പാണ്. ഇന്ത്യന്‍ ടീം ഒരു പരിചയസമ്പത്തുള്ള ടീമാണ് അവര്‍ക്ക് എന്താണ് ചെയ്യേണ്ടത് എന്നറിയാം. പരിചയസമ്പത്തുള്ള നായകന്‍ ടീമിനൊപ്പമുണ്ട്. അദ്ദേഹത്തിന് ബൗളര്‍മാരെ എങ്ങനെ ഉപയോഗിക്കണമെന്നും ബാറ്റിങ് സൈഡിനെ എങ്ങനെ നയിക്കണമെന്നും അറിയാം,’ യുവി പറഞ്ഞു.

സീനിയര്‍ താരങ്ങള്‍ക്ക് വേണ്ടി ട്രോഫി നേടികൊടുക്കാനുള്ള ആര്‍ജവം യുവതാരങ്ങള്‍ക്ക് വേണമെന്നും എല്ലാവരും ഒരുമിച്ച് ടീമിന് വേണ്ടി എല്ലാം നല്‍കികൊണ്ട് മുന്നേറണമെന്നും യുവി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

‘ പോയിന്റ് എന്താണെന്ന് വെച്ചാല്‍ സീനിയര്‍ താരങ്ങള്‍ക്ക് വേണ്ടി ട്രോഫി നേടാനുള്ള ആര്‍ജവം ജൂനിയര്‍ താരങ്ങള്‍ക്ക് ഉണ്ടാകണം. എനിക്ക് ഒരു പേര്‍സണല്‍ ഗോളുണ്ടായിരുന്നു. അവര്‍ എല്ലാം മറന്ന് ടീമിന് വേണ്ടി നിലകൊള്ളണം എന്താണെന്ന് വെച്ചാല്‍ ഇങ്ങനെയുള്ള നിമിഷങ്ങള്‍ ഒരിക്കലും ജീവിതത്തില്‍ തിരിച്ചുവരില്ല. ഈ നിമിഷം സ്‌പെഷ്യലാണ്, നിങ്ങള്‍ ഇന്ത്യയിലാണ് കളിക്കുന്നത്,’ യുവരാജ് പറഞ്ഞു.

ടൈംസ് നൗവില്‍ സംസാരിക്കുകയായിരുന്നു താരം.

ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് മത്സരം ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 30ന് ഇംഗ്ലണ്ടിനെതിരെയും ഒക്ട്‌ബോര്‍ മൂന്നിന് നെതര്‍ലന്‍ഡ്‌സിനെതിരെയും ഇന്ത്യ പരിശീലന മത്സരം കളിക്കും.

Content Highlight: Yuvraj Singh Speaks About Indian Teams Approach and How Young players should play

We use cookies to give you the best possible experience. Learn more