| Monday, 15th January 2024, 9:25 pm

ബാറ്റും ചെയ്യില്ല, ഫീല്‍ഡിങ്ങിലും കാര്യമായി ഒന്നും തന്നെയില്ല, അവനെ ടീമിലെടുക്കരുത്; സ്വരം കടുപ്പിച്ച് യുവരാജ്

സ്പോര്‍ട്സ് ഡെസ്‌ക്

ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ ആര്‍. അശ്വിന്‍ ഒരിക്കലും ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ യോഗ്യനല്ലെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ അശ്വിന്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും ഏകദിനത്തിലും ടി-20യിലും താരത്തിന്റെ പ്രകടനം മോശമാണെന്നും യുവി പറഞ്ഞു.

ലിമിറ്റഡ് ഓവര്‍ മാച്ചില്‍ ഫീല്‍ഡര്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും അശ്വിന് കാര്യമായ സംഭവനകള്‍ ഒന്നും തന്നെ നല്‍കാന്‍ സാധിക്കുന്നില്ലെന്നും യുവരാജ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് യുവരാജ് അശ്വിന്റെ വൈറ്റ് ബോള്‍ പ്രകടനങ്ങളെ കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

‘ടെസ്റ്റ് ഫോര്‍മാറ്റില്‍ അശ്വിന്‍ വളരെ മികച്ച താരമാണ്. എന്നാല്‍ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ കളിക്കാന്‍ വേണ്ടതെന്താണോ അത് നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ടി-20യിലും ഏകദിനത്തിലും ബാറ്റര്‍ എന്ന നിലയിലും ഫീല്‍ഡര്‍ എന്ന നിലയിലും കാര്യമായ പ്രകടനങ്ങളൊന്നും തന്നെ പുറത്തെടുക്കുന്നില്ല. ഇക്കാര്യത്തില്‍ എനിക്കൊരിക്കലും അശ്വിന് അനുകൂലമായ നിലപാടെടുക്കാന്‍ സാധിക്കില്ല,’ യുവരാജ് പറഞ്ഞു.

സമീപകാലങ്ങളില്‍ അശ്വിന്‍ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിന്റെ ഭാഗമായിട്ടില്ല. എന്നാല്‍ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ അശ്വിന്റെ സംഭാവനകള്‍ മറക്കാനും സാധിക്കില്ല. 2022 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിന് കാരണമായത് അശ്വിന്റെ പ്രസന്‍സ് ഓഫ് മൈന്‍ഡും ക്രിക്കറ്റ് ബ്രെയ്‌നും കൂടിയാണ്.

ഇന്ത്യക്കായി കളിച്ച 65 ടി-20യിലെ 19 ഇന്നിങ്‌സില്‍ നിന്നും 26.28 ശരാശരിയില്‍ 184 റണ്‍സാണ് അശ്വിന്‍ നേടിയത്. 63 ഏകദിന ഇന്നിങ്‌സില്‍ നിന്നും 86.96 സ്‌ട്രൈക്ക് റേറ്റിലും 16.44 ശരാശരിയിലും 707 റണ്‍സാണ് അശ്വിന്‍ നേടിയത്.

ഐ.പി.എല്ലില്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ അശ്വിന്‍ 85 ഇന്നിങ്‌സിലാണ് ബാറ്റേന്തിയത്. 714 റണ്‍സാണ് ഇന്ത്യന്‍ ഫ്രാഞ്ചൈസി ലീഗില്‍ നിന്നും അശ്വിന്‍ തന്റെ പേരിലെഴുതിച്ചേര്‍ത്തത്.

അതേസമയം, ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയാണ് അശ്വിന് മുമ്പിലുള്ളത്. അഞ്ച് മത്സരങ്ങളാണ് ത്രീ ലയണ്‍സ് ഇന്ത്യയില്‍ കളിക്കുക.

ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശ്വസി ജയ്സ്വാള്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ആവേശ് ഖാന്‍.

ഇംഗ്ലണ്ട് സ്‌ക്വാഡ്:

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, രെഹന്‍ അഹമ്മദ്, ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്സ്, ഒല്ലി പോപ്പ്, ജെയിംസ് ആന്‍ഡേഴ്സണ്‍, ഗസ് അറ്റ്കിന്‍സണ്‍, ഷോയിബ് ബഷീര്‍, ടോം ഹാര്‍ട്‌ലി, ജാക്ക് ലീച്ച്, ഒല്ലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്.

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയുടെ ഷെഡ്യൂള്‍

ആദ്യ ടെസ്റ്റ് -ജനുവരി 25-29 – രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം,ഹൈദരാബാദ്

രണ്ടാം ടെസ്റ്റ് – ഫെബ്രുവരി 2-6 – എ.സി.എ-വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം.

മൂന്നാം ടെസ്റ്റ് – ഫെബ്രുവരി 15-19 – സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

നാലാം ടെസ്റ്റ് – ഫെബ്രുവരി 23-27 – ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം കോംപ്ലക്‌സ്, റാഞ്ചി

അഞ്ചാം ടെസ്റ്റ് – മാര്‍ച്ച് 7-11 – ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ധര്‍മശാല

Content Highlight: Yuvraj Singh says R Ashwin don’t deserve a spot in white ball format

We use cookies to give you the best possible experience. Learn more