ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ ഹീറോ യുവരാജ് സിംഗായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ മറ്റൊരു അയല്‍ക്കാരായ ശ്രീലങ്കയ്ക്കു മുന്നില്‍ യുവി അമ്പേ പരാജയമായിരുന്നു. വെറും 7 റണ്‍സുമാത്രമെടുത്താണ് യുവി മടങ്ങിയത്.
യുവിയുടെ പുറത്താകല്‍ രീതിയും വ്യത്യസ്തമായിരുന്നു. ശ്രീലങ്കന്‍ സ്പിന്നര്‍ ഗുണരത്‌നയുടെ സ്‌ളോ ഡെലിവറി ചിപ്പ് ചെയ്യാന്‍ ശ്രമിച്ച യുവിയ്ക്ക് പാളി. പതിവിലും പയ്യെ വന്ന പന്ത് യുവിയുടെ ബാറ്റിന്റെ അടിയില്‍ നിന്നും മുകളിലേക്ക് കാറ്റത്തെ കരിയില പോലെ പയ്യ പാറി പറന്ന് ഉയരുകയായിരുന്നു. പന്ത് വിക്കറ്റിനെ ലക്ഷ്യമാക്കി നീങ്ങുന്നത് നിസംഗ്ഗനായി നോക്കി നില്‍ക്കാനേ യുവിയ്ക്ക് കഴിഞ്ഞുള്ളൂ എന്നതാണ് വാസ്തവം.
പൊതുവെ സ്പിന്നിനെ നന്നായി കളിക്കുന്ന തനിക്ക് പറ്റിയ അമളി യുവിയെ തെല്ല് അമര്‍ഷനാക്കുകയും ചെയ്തു. അത് താരത്തിന്റെ മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു.
അതേസമയം, ശ്രീലങ്കയ്ക്കെതിരെ ടീം ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് കുറിച്ച ഇന്ത്യയ്ക്കു വേണ്ടി ശിഖര്‍ ധവാന്‍ സെഞ്ച്വറി നേടി. രോഹിത് ശര്‍മയും ധോണിയും അര്‍ദ്ധ സെഞ്ച്വറിയുമായി നേടി കളം നിറഞ്ഞു.
113 പന്തുകള്‍ നേരിട്ട ധവാന്‍ 13 ഫോറുകളുടെ അകമ്പടിയോടെയാണ് സെഞ്ചുറിയിലെത്തിയത്. രോഹിത് ശര്‍മ 79 പന്തില്‍ 78 റണ്‍സെടുത്ത് പുറത്തായി. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം തവണയും രോഹിത്-ധവാന്‍ ഓപ്പണിങ് കൂട്ടുകെട്ട് സെഞ്ചുറി തികച്ചു. 41 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് എന്നനിലയിലാണ് ഇന്ത്യ. മുന്‍ ക്യാപ്റ്റന്‍ ധോണിയാണ് ധവാന് കൂട്ട്.
25ാം ഓവറില്‍ മലിംഗയെ സിക്സര്‍ പറത്തിയശേഷം തൊട്ടടുത്ത പന്തിലാണ് രോഹിത് പുറത്തായത്. തൊട്ടുപിന്നാലെയെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി അഞ്ച് പന്തുകള്‍ നേരിട്ട ശേഷം പൂജ്യത്തിന് പുറത്തായി. നുവാന്‍ പ്രദീപിനാണ് വിക്കറ്റ്.
59 പന്തില്‍ നാലു ഫോറുകളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെയാണ് രോഹിത് ശര്‍മ അര്‍ധശതകത്തില്‍ എത്തിയത്. വ്യക്തിഗത സ്‌കോര്‍ 45ല്‍ നില്‍ക്കെ തിസര പെരെരയ്ക്കെതിരെ സിക്സര്‍ പായിച്ചായിരുന്നു രോഹിതിന്റെ അര്‍ധസെഞ്ചുറി ആഘോഷം. 69 പന്തുകളില്‍നിന്ന് അഞ്ച് ഫോറുകളുടെ അകമ്പടിയോടെയാണ് ധവാന്‍ അര്‍ധസെഞ്ചുറിയിലെത്തിയത്.
ടോസ് നേടിയ ശ്രീലങ്ക, ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പാക്കിസ്ഥാനെതിരായ ഉജ്വല ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഇന്നത്തെ മല്‍സരം ജയിച്ചാല്‍ ഇന്ത്യക്ക് സെമി ബര്‍ത്ത് ഉറപ്പിക്കാം. ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 96 റണ്‍സിന് തോറ്റ ശ്രീലങ്ക ഇന്നും തോറ്റാല്‍ പുറത്താകും. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ശ്രീലങ്ക 114-1 എന്ന നിലയിലാണ്.
blob:https://www.icc-cricket.com/b7a3c47f-e58e-40c3-85f5-bbaa1793b81a