ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള സമാനതകള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്
ഇന്ത്യന്‍ ഇതിഹാസ താരവും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്.
കോഹ്‌ലി റൊണാള്‍ഡോയെ പോലെയാണെന്നും എന്നാല്‍ ഇത് കളിക്കളത്തിന് പുറത്ത് മാത്രമാണുള്ളതെന്നുമാണ് യുവരാജ് പറഞ്ഞത്.
‘കോഹ്‌ലി കളത്തിന് പുറത്ത് പന്തുമായി പ്രാക്ടീസ് ചെയ്യുമ്പോള്‍ അവന്‍ നല്ല ഫുട്‌ബോള്‍ കളിക്കാരന്‍ ആണെന്ന് എനിക്ക് തോന്നുന്നു. അവന്‍ നന്നായി ഓടുകയും കളിക്കുകയും ചെയ്യുന്നു, അപ്പോള്‍ അവന്‍ റൊണാള്‍ഡോ ആണെന്ന് തോന്നും. എന്നാല്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ അവന്‍ അങ്ങനെയല്ല അവന്‍ കൃത്യമായ ശാരീരികക്ഷമതയോടുകൂടി മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു,’ യുവരാജ് ടി.ആര്‍.എസ് പോഡ്കാസ്റ്റിനോട് പറഞ്ഞു.
വിരാട് പ്രാക്ടീസ് സെക്ഷന്‍സിനിടയില്‍ തന്റെ ടീമഗങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാറുണ്ട്. ഇവിടെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ ഒരു മികച്ച ഫുട്‌ബോള്‍ താരമായി മാറുകകൂടിയാണ് ചെയ്യുന്നത്.
നിലവില്‍ ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ എട്ട് മത്സരങ്ങളിലും വിജയിച്ചുകൊണ്ട് സ്വപ്നതുല്യമായ കുതിപ്പാണ് ഇന്ത്യയും കാഴ്ചവെക്കുന്നത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് വിരാട് ഇതുവരെ കാഴ്ചവെച്ചത്. എട്ട് മത്സരങ്ങളില്‍ നിന്നും 543 റണ്‍സ് നേടികൊണ്ടാണ് കോഹ്‌ലി മുന്നേറുന്നത്.
അതേസമയം റൊണാള്‍ഡോ സൗദി ലീഗില്‍ അല്‍ നസറിനായി മിന്നും ഫോമിലാണ്. ഈ സീസണില്‍ 22 മത്സരങ്ങളില്‍ നിന്നും 21 ഗോളുകള്‍ റോണോ നേടിയിട്ടുണ്ട്.
Content Highlight: Yuvraj singh about Virat Kohli and Cristaino Ronaldo.