ടൊറന്റോ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ് സിങ് കാനഡയിലെ ട്വന്റി20 ലീഗായ ഗ്ലോബല്‍ ടി20 കാനഡയില്‍ കഴിക്കാനൊരുങ്ങുന്നു. യുവരാജിനെ ലീഗിലെ ക്ലബ്ബായ ടൊറന്റൊ നാഷണല്‍സ് മാര്‍ക്വീ താരമായി എടുത്തതായാണ് വിവരം.
വിദേശ ലീഗുകളില്‍ കളിക്കാനായി ജൂണ്‍ 18ന് യുവരാജ് ബി.സി.സി.ഐയോട് അനുമതി തേടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിരമിച്ചതിനാല്‍ യുവരാജിന് ബി.സി.സി.ഐയുടെ അനുമതി തേടേണ്ടതില്ല.
ഗ്ലോബല്‍ ടി20 കാനഡയുടെ രണ്ടാം സീസണാണ് ഈ വര്‍ഷം. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 11 വരെ ആറ് ടീമുകളാണ് ലീഗില്‍ കളിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസ് ബി ടീമും ലീഗില്‍ കളിച്ചിരുന്നു.
യുവരാജിനെ കൂടാതെ കെയ്ന്‍ വില്ല്യംസണ്‍, ബ്രണ്ടന്‍ മക്കല്ലം, ക്രിസ് ലിന്‍, ഷോയ്ബ് മാലിക്ക്, ഡുപ്ലെസ്സിസ്, ഷാക്കില്‍ അല്‍ ഹസന്‍, കോളിന്‍ മണ്‍റോ തുടങ്ങിയ താരങ്ങളും ഈ സീസണില്‍ ഉണ്ട്.
കഴിഞ്ഞ സീസണിലുണ്ടായിരുന്ന ക്രിസ് ഗെയ്ല്‍, ഡൈ്വന്‍ ബ്രാവോ, ആന്ദ്രെ റസല്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, തിസര പെരേര, സുനില്‍ നരെയന്‍ എന്നീ കളിക്കാരും ഈ സീസണില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സ്റ്റീഫന്‍ ഫ്‌ളെമിങ്, ടോം മൂഡി, ഫില്‍ സിമ്മണ്‍സ്, ജെസ് ലോസണ്‍, ലാല്‍ചന്ദ് രജ്പുത്, ഡൊണോവന്‍ മില്ലര്‍ എന്നിവരാണ് ടീമുകളുടെ പരിശീലകര്‍.