| Wednesday, 2nd October 2013, 6:00 pm

കാന്‍സറിന് മറുപടിയുമായി യുവരാജ്‌സിങ്ങും മനീഷ കൊയ്‌രാളയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കാന്‍സറിന് മറുപടിയില്ലെന്ന ധാരണ ഒഴിവാക്കണമെന്ന് കാന്‍സറില്‍ നിന്നും മുക്തി നേടിയ ബോളിവുഡ് നായിക മനീഷ കൊയ്‌രാളയും ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും.

പ്രതീഗ്യ കാന്‍സര്‍  മിത്‌സ് ആന്റ് റിയാലിറ്റി പരിപാടയില്‍ പങ്കെടുക്കവെയാണ് ഇരുവരും തങ്ങളുടെ അനുഭവം പങ്കുവെച്ചത്. കാന്‍സറിനുള്ള മറുപടിക്കൊരുദാഹരണമാണ് തങ്ങളെന്നും അവര്‍ പറഞ്ഞു.

രോഗം വന്നതറിഞ്ഞ് അനുഭവിച്ച ക്ലേശങ്ങളും അതിനെ അതിജീവിച്ച സംഭവ കഥകളും ഇരുവരും തുറന്ന് പറഞ്ഞു. കാന്‍സര്‍ രോഗത്തെ കുറിച്ച് ബോധവത്കരണം നടത്തുകയായിരുന്നു ഇരുവരും.

രോഗം കണ്ട് പിടിച്ചുകഴിഞ്ഞാല്‍ രോഗം ആക്രമിച്ച നിങ്ങളുടെ ഒരു ഭാഗം മാത്രമാണ് എടുത്തുകളയുകയുള്ളൂ, അഥവാ നിങ്ങളുടെ ഒരു ഭാഗം മാത്രമേ രോഗം പിടിപ്പെട്ടിട്ടുള്ളൂ.

അത് ഉടന്‍ തന്നെ ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതേയുള്ളൂവെന്നും എല്ലാവര്‍ക്കും അത് സാധിക്കുമെന്നും പറയുന്ന ഇവര്‍ ധൈര്യം പകരുന്ന വാക്കുകളാണ്  നടത്തിയത്.

കാന്‍സറില്‍ നിന്നും രക്ഷപ്പെട്ടവളാണ് എന്ന് പറയുന്നതില്‍ എനിക്കിഷ്ടമില്ല. മറിച്ച് കാന്‍സറിനെ പൊരുതി തോല്‍പ്പിച്ചവളാണ് എന്ന് പറയുന്നതിനോടാണ് ഏറെ ഇഷ്ടം എന്ന് മനീഷ പറയുന്നു.

എല്ലാവരുടെയും ധാരണ കാന്‍സര്‍ എന്നു പറഞ്ഞാല്‍ മരണമാണെന്നാണ്. അത് ശരിയല്ല. ഒട്ടനവധി ആളുകള്‍  കാന്‍സറിനെ ചികിത്സകൊണ്ട് നേരിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നവരെക്കുറിച്ച് എനിക്കറിയാമെനമന്നും മനീഷ പറഞ്ഞു.

നിശ്ശബ്ദത്തോടെ ഇരുവരുടെയും വാക്കുകളെ  പ്രേക്ഷകര്‍ കരഘോഷത്തോടെയാണ് ഏറ്റുവാങ്ങിയത്. കാന്‍സറില്‍ നിന്ന് മുക്തിനേടിയതിന്റെ മാതൃകയാണ് ഇരുവരും. ഈ രണ്ട് പ്രതീകങ്ങളും ജനങ്ങള്‍ക്ക് ധൈര്യവും അതോടൊപ്പം തന്നെ പ്രതീക്ഷയും നല്‍കുന്നുണ്ട്.

വളരെ പ്രചോദനമേറിയ വാക്കുകളായിരുന്നു മനീഷ പ്രസംഗിച്ചത്. കാന്‍സര്‍ എനിക്ക് ജീവിതത്തിന്റെ പ്രധാന്യത്തെക്കുറിച്ച പഠിപ്പിച്ചു തന്നു. വളരെ ലോലമായ ജീവിതത്തില്‍ ജീവനും ആരോഗ്യത്തിനും വളരെ വലിയ മുല്യങ്ങളാണുള്ളത്. തിരിച്ചുവരാനുള്ള അത്യുത്സാഹമാണ് എന്നെ ഇവിടെയെത്തിച്ചത്. അതുപോലെ തന്നെ നിങ്ങള്‍ക്കും ഈ ഉത്സാഹമുണ്ടെങ്കില്‍ നിങ്ങളും തിരിച്ചുവരുമെന്ന് തീര്‍ച്ചയാണ്. മനീഷ പറഞ്ഞു.

കുറച്ച് കാലം കൂടി രാജ്യത്തിനുവേണ്ടി കളിക്കാന്‍ കഴിയുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് യുവരാജ് സിങ് പറഞ്ഞു. രോഗത്തെ അതിജീവിക്കുന്നതിനുവേണ്ടി നമ്മുടെ ഏറ്റവും വലിയ ശക്തി തരുന്നത് നമ്മുടെ കുടുംബവും, നമ്മുടെ സുഹൃത്തുക്കളും പിന്നെ നമ്മളുടെ നന്മ ആഗ്രഹിക്കുന്നവരുമാണെന്നും യുവരാജ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more