ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വിരാട് കോഹ്‌ലി. സച്ചിന് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍ എന്ന് കേഹ്‌ലിയെ വിശേഷിപ്പിക്കാം. വിരാട് കോഹ്‌ലിയുടേയും ക്രിക്കറ്റ് ഐഡല്‍ സ്ച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ്.
2008ല്‍ അണ്ടര്‍ 19 ലോകകപ്പ് വിജയിച്ച ക്യാപ്റ്റനായിട്ടാണ് കോഹ്‌ലി ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. തന്റെ ആരാധ്യപാത്രത്തെ ആദ്യമായി കാണാന്‍ പോകുന്ന എല്ലാ പേടിയും വെപ്രാളവും അയാളിലുണ്ടായിരുന്നു.
ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ എത്തിയ കോഹ്‌ലി ഈ കാര്യത്തില്‍ ഒരുപാട് പരിഭ്രമിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ ഒരുപാട് പ്രാങ്ക് സ്റ്റാര്‍സ് ഉണ്ടായിരുന്ന കാലഘട്ടമായിരുന്നു അത്. യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍ എന്നിവരുടെ കൂടെ അന്നത്തെ യുവതാരമായ മുനാഫ് പട്ടേലും ഒരുമിച്ചുകൊണ്ട് യുവതാരമായ കോഹ്‌ലിയെ പ്രാങ്ക് ചെയ്യാന്‍ തീരുമാനിക്കുന്നു.
അന്നത്തെ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ ഏറ്റവും വലിയ തമാശക്കാരന്‍ യുവി ആണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സച്ചിനെ ആദ്യമായി കാണാന്‍ പോകുന്ന കോഹ്‌ലി ആ പരിഭ്രമത്തില്‍ എന്ത് പറഞ്ഞാലും വിശ്വസിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
പുതുതായി ടീമിലെത്തുന്ന കളിക്കാര്‍ നിര്‍ബന്ധമായും സച്ചിന്റെ കാല് തൊട്ട് വണങ്ങണം, അതാണ് ഇവിടത്തെ രീതി എന്ന് പറഞ്ഞുകൊണ്ടായിരുന്നു കോഹ്‌ലിയെ അവര്‍ പറ്റിച്ചത്. സച്ചിന്റെ കാല് തൊട്ട് ഒരു തവണ വണങ്ങിയാല്‍ കരിയര്‍ മൊത്തം സക്‌സസ് ആകുമെന്നായിരുന്നു കോഹ്‌ലിയോട് സീനിയര്‍ താരങ്ങള്‍ പറഞ്ഞത്.
സീനിയര്‍ താരങ്ങളുടെ വാക് സാമാര്‍ത്ഥത്തിന് മുന്നില്‍ കോഹ്‌ലി നേരെ വീഴുകയായിരുന്നു. സച്ചിനെ വണങ്ങുന്നത് ഒരു ട്രഡീഷനാണെന്നും താരം വിശ്വസിച്ചു. ഇന്ത്യന്‍ യുവതാരങ്ങള്‍ക്കിടയില്‍ സച്ചിനോടുള്ള റെസ്‌പെക്റ്റ് അത്രക്കും വലുതായിരുന്നു.
സച്ചിനെ ഭയന്ന് അയാള്‍ ഡ്രസിങ് റൂമില്‍ ഇരുന്നു. ശരിയായ നിമിഷം അളന്ന ശേഷം, കോഹ്‌ലി മുന്നോട്ട് പോയി സച്ചിന്റെ കാലില്‍ തൊടാന്‍ ശ്രമിച്ചു. എന്നാല്‍ ലിറ്റില്‍ മാസ്റ്റര്‍ ഉടന്‍ തന്നെ അവനെ തടഞ്ഞുനിര്‍ത്തി, അങ്ങനെ ചെയ്യാന്‍ ആരെങ്കിലും പറഞ്ഞോ എന്ന് ചോദിച്ചു.
പരിഭ്രമത്തിലായിരുന്ന കോഹ്‌ലി ഉള്ള സത്യമെല്ലാം വിളിച്ചു പറഞ്ഞു. ശേഷം ഇരുവര്‍ക്കും ചിരി നിര്‍ത്താനായില്ല. ആ ചിരിയില്‍ കോഹ്‌ലിയുടെ ഭയമെല്ലാം മാറുകയായിരുന്നു. പിന്നീട് താരം സച്ചിന്റെ കൂടെ ഡ്രസിങ് റൂമില്‍ കംഫര്‍ട്ടബിളാകുകയായിരുന്നു.
പിന്നീട് കാലം മുന്നോട്ട് നീങ്ങിയപ്പോള്‍ സച്ചിന്റെ കയ്യിലിരുന്ന ബാറ്റണ്‍ കോഹ്‌ലി വാങ്ങുകയായിരുന്നു. ഇന്ന് ഇന്ത്യന്‍ യുവതാരങ്ങളുടെ ഇടയിലും ആരാധകരുടെ ഇടയിലും കോഹ്‌ലിയേക്കാള്‍ വലിയ താരം വേറെയില്ല.
ഓണ്‍ലൈന്‍ മീഡിയയായ സ്‌പോര്‍ട്കീഡ യൂടൂബിലാണ് രസകരമായി ഈ കഥ വിവരിക്കുന്നത്.