| Tuesday, 9th May 2017, 5:58 pm

'യുവിയെന്നല്ലാതെ മറ്റെന്ത് പേര്‍ ചൊല്ലി വിളിക്കും ഈ പോരാളിയെ'; മത്സരത്തിനിടെ പരുക്കേറ്റിട്ടും ബാറ്റിങ്ങിനിറങ്ങി യുവരാജ്; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: കളിക്കളത്തിലേക്കുന്ന പരുക്കുകള്‍ മൂലം പുറത്തിരിക്കേണ്ടി വരുന്ന താരങ്ങള്‍ ഏറെയുള്ള വിനോദമാണ് ക്രിക്കറ്റ്. ഐ.പി.എല്‍ പത്താം സീസണില്‍ പരുക്കുകള്‍ മൂലം കളത്തിനു പുറത്തിരിക്കേണ്ടി വന്നതും നിരവധി താരങ്ങള്‍ക്കാണ്. എന്നാല്‍ കളിക്കിടെയിലേറ്റ പരുക്കു വിലവക്കാതെ ബാറ്റിങ്ങിനിറങ്ങിയ യുവരാജ് സിങ്ങാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ താരം.


Also read  വോട്ടിങ് മെഷീന്‍ അട്ടിമറിച്ചതെങ്ങിനെയെന്ന് അറിയണ്ടേ click here


സീസണിലെ 48ാം മത്സരമായിരുന്നു ഇന്നലെ ഹൈദരാബാദില്‍ നടന്നത്. മുംബൈ ഇന്ത്യന്‍സിനെ സ്വന്തം തട്ടകത്തില്‍ നേരിട്ട സണ്‍റൈസേഴ്‌സ് വിക്കറ്റിനാണ് മത്സരം ജയിച്ചത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് എടുത്തത്.

മുംബൈ ഇന്നിങ്‌സിന്റെ 15ാം ഓവറില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് യുവരാജിന്റെ കൈ വിരലിന് പൊട്ടലേറ്റത്. ഹൈദരാബാദ് താരം സിറാജിന്റെ പന്ത് ഓഫ് സൈഡിലേക്ക് കളിച്ച മുംബൈ നായകന്‍ രോഹിത് ശര്‍മ്മ സിംഗിള്‍ എടുക്കുകയായിരുന്നു. എന്നാല്‍ ബോള്‍ തടയാന്‍ ഡൈവ് ചെയ്ത യുവരാജിന്റെ കൈവിരലിനാണ് ബോള്‍ കൊണ്ടത്.


Dont miss റോഡ് വികസനത്തിനായി അരയാലുകള്‍ മുറിച്ച് മാറ്റാന്‍ തീരുമാനം; സ്വന്തം കയ്യില്‍ നിന്ന് കാശ് ചെലവാക്കി മരങ്ങള്‍ മാറ്റി സ്ഥാപിച്ച് എം.എല്‍.എ


പന്ത് കൈയ്യില്‍ കൊണ്ട യുവരാജിന്റെ വിരലിന് പൊട്ടലേല്‍ക്കുകയും ചെയ്തു. താരത്തിന് പരുക്കേറ്റെന്ന് മനസ്സിലാക്കിയ സഹതാരവും വിക്കറ്റ് കീപ്പറുമായ നമാന്‍ ഓജ ഉടന്‍ തന്നെ താരത്തിനടുത്തേക്ക് ഓടിയെത്തുകയും ചെയ്തു. തുടര്‍ന്ന് ഗ്രൗണ്ടിലെത്തിയ ഡോക്ടറോടൊപ്പം താരം ഗ്യാലറിയിലേക്ക് മടങ്ങിയെങ്കിലും ടീമിന്റെ വിജയത്തിനായ് വീണ്ടും കളത്തിലിറങ്ങുകയായിരുന്നു.

ബാറ്റിങ്ങിനിറങ്ങിയ യുവി പതിനൊന്ന് പന്തുകളില്‍ നിന്ന് 9 റണ്‍സുമായ് പുറത്തായെങ്കിലും താരത്തിന്റെ ആത്മസമര്‍പ്പണം ചര്‍ച്ചയായിരിക്കുകയാണ്. മത്സരത്തില്‍ 18.2 ഓവറില്‍ തന്നെ ഹൈദരാബാദ് വിജയലക്ഷ്യം കണ്ടെത്തിയിരുന്നു.

നേരത്തെ അര്‍ബുദത്തെ അതിജീവിച്ച് കളിക്കളത്തില്‍ തിരിച്ചെത്തിയ യുവരാജിനെ തികഞ്ഞ പോരാളിയായാണ് കായിക ലോകം വിലയിരുത്തുന്നത്. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ടൂര്‍ണ്ണമെന്റില്‍ രോഗബാധിതനായിട്ടും മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തിരുന്നത്. കളിക്കിടെ പലപ്പോഴും അസ്വാസ്ഥ്യം ഉണ്ടായെങ്കിലും ടൂര്‍ണ്ണമെന്റിലെ താരമായ് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് രോഗ വിവരം അറിഞ്ഞിരുന്നത്.

വീഡിയോ:

We use cookies to give you the best possible experience. Learn more