മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച നെഹ്‌റയുമായുള്ള അനുഭവം പങ്കു വെച്ച് യുവ്‌രാജ് സിംഗ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് യുവ്‌രാജ് നെഹ്‌റയെക്കുറിച്ച് വാചാലനാകുന്നത്.
താന്‍ കണ്ടതില്‍ ഏറ്റവും ആത്മാര്‍ത്ഥതയുള്ള കളിക്കാരനാണ് നെഹ്‌റയെന്ന് യുവി പറയുന്നു. വിശുദ്ധ പുസ്തകങ്ങള്‍ മാത്രമായിരിക്കും അദ്ദേഹത്തേക്കാള്‍ ആത്മാര്‍ത്ഥതയുള്ളതെന്നും യുവി പറഞ്ഞു.
” ചിലപ്പോള്‍ വിശുദ്ധ പുസ്‌കതകങ്ങള്‍ മാത്രമായിരിക്കും അദ്ദേഹത്തേക്കാള്‍ ആത്മാര്‍ത്ഥതയുള്ളത്. എനിക്കറിയാം ഇത് വായിക്കുമ്പോള്‍ ചിലരുടെ ദംഷ്ട്രകള്‍ താഴേക്ക് വരുമെന്നും കണ്ണുകള്‍ ഉരുണ്ടുകൂടുമെന്നും. എന്നാല്‍ ചിലപ്പോഴൊക്കെ നമുക്ക് ആളുകളെയും ജീവിതങ്ങളെയും കുറിച്ച് ന്യായീകരണങ്ങളുണ്ടാകും.”
മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ നെഹ്‌റ ഒരു അരസികനാണെങ്കിലും തന്നെ സംബന്ധിച്ച് അദ്ദേഹം വളരെ ഫണ്ണിയായിട്ടുള്ള വ്യക്തിയാണെന്നും യുവി പറയുന്നു. ചൂടുള്ള മേല്‍ക്കൂരയില്‍ ഇരിക്കുന്ന പൂച്ചയെപ്പോലെയാണ് നെഹ്‌റയെന്നും കണ്ണുകള്‍ കൊണ്ട് ഗോഷ്ടികാണിച്ച് ഞൊടിയിടയില്‍ തമാശയൊപ്പിക്കുന്ന ആളാണെന്നും യുവ് രാജ് പറഞ്ഞു.
ഗാംഗുലി നെഹ്‌റയെ പോപ്പറ്റ് എന്നാണ് വിളിച്ചിരുന്നതെന്നും യുവി പറയുന്നു. വെള്ളത്തനടിയില്‍നിന്നും പോലും നെഹ്‌റ സംസാരിക്കുമെന്നും യുവി തമാശരൂപേണ പറഞ്ഞു. 2003 ലോകകപ്പില്‍ ഇംഗ്ലണ്ടുമായുള്ള മത്സരത്തിനു മുമ്പ് നെഹ്‌റ പരിക്കുപറ്റിയ കൈയുമായാണ് കളിക്കാനിറങ്ങിയത്.
പൂര്‍ണ്ണമായും ടീമിന്റെ ജയത്തിനുവേണ്ടി മാത്രം പ്രയത്‌നിക്കുന്ന നെഹ്‌റാജി ആ മത്സരത്തില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റ് നേടിയത് മറക്കാനാകാത്ത പ്രകടനമാണെന്നും യുവി പറയുന്നു. വേദനസംഹാരികളും മറ്റും കഴിച്ച് തന്റെ പരിക്കിനെ വക വെക്കാതെയാണ് നെഹ്‌റ പലപ്പോഴും കളിക്കാനിറങ്ങുന്നതെന്നും യുവ് രാജ് പറഞ്ഞു.
Also Read: ‘ഞാന്‍ ഞെട്ടി മാമാ…’; താനടിച്ച സിക്‌സ് കണ്ട് സ്വയം അമ്പരന്ന് കോഹ്‌ലി, വീഡിയോ
കളിക്കാനിറങ്ങാത്തപ്പോഴും കളിക്കളത്തിലേക്ക് വെള്ളം കൊണ്ടുവരുമ്പോള്‍ നിരന്തരം ഉപദേശവുമായി പ്രചോദിപ്പിക്കുന്ന താരമാണ് നെഹ്‌റാജി. 38 ാം വയസിലും കളിക്കളത്തില്‍ പരിക്കുകള്‍ക്ക് കീഴടങ്ങാതെ നെഹ്‌റക്ക് കളിക്കാന്‍ കഴിഞ്ഞെങ്കില്‍ 36 വയസുള്ള തനിക്ക് തിരിച്ചുവരാന്‍ കഴിയുമെന്നും യുവി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നെഹ്‌റയുടെ വിരമിക്കല്‍ വൈകാരികമായ ഒന്നാണെന്നും അദ്ദേഹത്തെപ്പോലെ ഒരാളുടെ സൗഹൃദം നല്‍കിയതിന് ക്രിക്കറ്റിനോട് താന്‍ കടപ്പെട്ടിരിക്കുന്നെന്നും പറഞ്ഞാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോ പോസ്റ്റ് അവസാനിപ്പിക്കുന്നത്.