ഐ.പി.എല്‍ മാമാങ്കത്തിന്റെ 17ാം സീസണ്‍ പൊടിപൊടിക്കുകയാണ്. ആരാധകരെ അമ്പരപ്പിക്കുന്ന പ്രകടനങ്ങളാണ് താരങ്ങള്‍ പുറത്തെടുക്കുന്നത്. ഐ.പി.എല്ലിന് ശേഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിന് വേണ്ടി താരങ്ങള്‍ ഗംഭീരമായ മുന്നൊരുക്കത്തിലാണ്.
എന്നാല്‍ ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഹര്‍ദിക്ക് പാണ്ഡ്യക്ക് കഴിയുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് പറയുന്നത്. മാത്രമല്ല 2007 ടി-20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോടിനെതിരെ ഈറ് സിക്‌സര്‍ പറത്തിയ തന്റെ റെക്കോഡ് മറികടക്കാനും പാണ്ഡ്യക്ക് കഴിയുമെന്നാണ് യുവരാജ് പറഞ്ഞത്.
‘ഹര്‍ദിക് പാണ്ഡ്യ വരുന്ന ടി-20 ലോകകപ്പില്‍ ഒരു ഓവറില്‍ ആറ് സിക്‌സ് അടിക്കും,’ യുവരാജ് പറഞ്ഞു.
2024ല്‍ സീസണില്‍ ഹര്‍ദിക് ഗുജറാത്തില്‍ നിന്നും മുംബൈയിലേക്ക് ക്യാപ്റ്റനായിട്ടാണ് എത്തിച്ചേര്‍ന്നത്. എന്നാല്‍ താരത്തിന് കടുത്ത വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. നിലവില്‍ ബാറ്റര്‍ എന്ന നിലയിലും ഓള്‍റൗണ്ടര്‍ എന്ന നിലയിലും മോശം പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയും മാത്രം തങ്ങളുടെ ക്ലാസ് കാണിക്കുമ്പോള്‍ ഹര്‍ദിക്കിന് ടീമിനെ സഹായിക്കാന്‍ കഴിയുന്നില്ല.
നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് വെറും മൂന്ന് മത്സരങ്ങള്‍ മാത്രമാണ് മുംബൈക്ക് ഇതുവരെ വിജയിക്കാന്‍ സാധിച്ചത്.
അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയിലെ പല മുന്‍ താരങ്ങളും പാണ്ഡ്യയെ ലോകകപ്പ് ടീമില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.
Content Highlight: Yuvaraj Singh Talking About Hardik Pandya