| Thursday, 23rd December 2021, 12:05 pm

ബോളിംഗും നിങ്ങള്‍ ചെയ്യണം ബാറ്റിംഗും നിങ്ങള്‍ ചെയ്യണം; മിന്നല്‍ മുരളിയുടെ സ്പീഡ് ടെസ്റ്റ് ചെയ്യാന്‍ യുവരാജ് സിംഗ്, സസ്‌പെന്‍സിട്ട് പുതിയ പ്രൊമോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘മിന്നല്‍ മുരളി’ റിലീസ് ചെയ്യാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ പ്രൊമോ പുറത്ത് വിട്ട് നെറ്റ്ഫ്‌ളിക്‌സ്. ഇത്തവണ മിന്നല്‍ മുരളിയുടെ വേഗം ടെസ്റ്റ് ചെയ്യാനായി യുവരാജ് സിംഗാണ് എത്തിയിരിക്കുന്നത്. കത്തിയും പഴങ്ങളും എറിയുന്ന യുരാജിന് അവ ജ്യൂസാക്കി നല്‍കിയാണ് മുരളി മറുപടി നല്‍കുന്നത്.

അതിനു ശേഷം യുവിയുടെ ട്രേഡ് മാര്‍ക്കായ ആറ് ബോളില്‍ ആറ് സിക്‌സടിക്കനുള്ള വെല്ലുവിളിയാണ് മുരളിക്ക് നല്‍കുന്നത്. ഒരു കണ്ടീഷന്‍, ബോളിംഗും ബാറ്റിംഗും മുരളി തന്നെ ചെയ്യണം. ആദ്യം ഒന്നു മടിച്ച മുരളിയെ യുവി പരിഹസിക്കുമ്പോള്‍ വെല്ലുവിളി ഏറ്റെടുക്കുന്നു. ബോള്‍ എറിഞ്ഞതിന് ശേഷം ബാറ്റിംഗിനായി നിമിഷനേരം കൊണ്ടു പായുന്ന മുരളി അടിച്ചു വിട്ട ബോള്‍ ക്യാച്ച് ചെയ്യാനായി അയല്‍ സംസ്ഥാനങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമാണ് പായുന്നത്.

സ്പീഡ് ടെസ്റ്റും പാസായതിനു ശേഷവും പരിഭ്രമിക്കുന്ന മുരളിയോട് അവന്‍ വരുമ്പോള്‍ എന്തു ചെയ്യുമെന്ന യുവരാജ് ചോദിക്കുന്നു. ഇത് കേട്ട് സംശയിച്ച് നില്‍ക്കുന്ന മുരളിയോട് താന്‍ സപോയിലേഴ്‌സ് പറയില്ല എന്നും യുവി കൂട്ടിച്ചേര്‍ക്കുന്നു.

നേരത്തെ യുവരാജിനൊപ്പമുള്ള ചിത്രം ബേസില്‍ ജോസഫും, ടൊവിനോയും പങ്കുവെച്ചപ്പോള്‍ തന്നെ മിന്നല്‍ മുരളിയില്‍ യുവരാജുണ്ടോ എന്നും പല ആരാധകരും സംശയം പങ്കുവെച്ചിരുന്നു. ഈ സംശയങ്ങള്‍ തീര്‍ത്തുകൊണ്ടാണ് ഇപ്പോള്‍ പ്രൊമോയില്‍ യുവരാജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നേരത്തെ ഗ്രേറ്റ് ഖാലിയെ ഉള്‍പ്പെടുത്തിയുള്ള പ്രൊമോയും വലിയ ശ്രദ്ധയാണ് നേടിയത്. ബിഗ് ബഡ്ജററ്റില്‍ ഒരുങ്ങുന്ന മിന്നല്‍ മുരളി സംവിധാനം ചെയ്തത് ബേസില്‍ ജോസഫാണ്. ടോവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം , മാമുക്കോയ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: yuvaraj sing comes for the speed test of minnal murali

We use cookies to give you the best possible experience. Learn more