| Tuesday, 5th August 2014, 6:20 pm

യുവന്‍ ഈണമൊരുക്കുന്ന വെങ്കട് പ്രഭുവിന്റ മാസ്സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ചെന്നൈ:  സൂര്യയുടെയും നയന്‍താരയുടെയും ചിത്രങ്ങള്‍ക്കും വെങ്കട് പ്രഭുവെന്ന ഹിറ്റ്‌മേക്കറിന്റെ ചിത്രത്തിനും യുവന്‍ ശങ്കര്‍ രാജ ഈണം നല്‍കുന്നതില്‍ പുതുമ നിറഞ്ഞതായി ഒന്നുമില്ല. എങ്കിലും ഈ കൂട്ടുകെട്ടിന്റെ  മാസ്സ് എന്ന പുതിയ ചിത്രത്തിന്റെ പാട്ടുകളുടെ ചിത്രീകരണം പൂര്‍ത്തിയാവും മുമ്പേ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമാണ്.

സൂര്യയുടെ കൂടെ ആറാമത്തെയും വെങ്കട് പ്രഭുവിന്റെ കൂടെ ഏഴാമത്തെയും നയന്‍താരയുടെ കൂടെ എട്ടാമത്തെയും ചിത്രമാണ് യുവന്‍ ഈണമിട്ട് കോളിവുഡിനെ പാട്ടിലാക്കുന്നത് എന്നാതാണ് സോഷ്യല്‍ മീഡിയയില്‍ മാസ്സിനുള്ള പ്രത്യേകത.

ചെന്നൈ 28, സരോജ, മങ്കാത്ത, ബിരിയാണി തുടങ്ങിയ വെങ്കട് പ്രഭു ചിത്രങ്ങള്‍ക്കെല്ലാം സംഗീതമൊരുക്കിയത് യുവനാണ്. പൂവെല്ലാം കേട്ടുപാര്‍, നന്ദ, മൗനം പേസിയതേ, പേരഴകന്‍, വേല്‍, അന്‍ജാന്‍ എന്നീ സൂര്യാ പടങ്ങളിലും കല്‍വനിന്‍ കാതലൈ, വല്ലവന്‍, ബില്ല, യാരടീ നീ മോഹിനി, ഈഗന്‍, ബോസ് എങ്കിര ഭാസ്‌കരന്‍, ആരംഭം എന്നീ നയന്‍താര ചിത്രങ്ങളിലുമാണ് യുവന്‍ സംഗീതമൊരുക്കിയത്.

നയന്‍താരയ്‌ക്കൊപ്പം ആമി ജാക്‌സണും ചിത്രത്തില്‍ നായികയായി എത്തുന്നുണ്ട്. ചെന്നൈ, ഊട്ടി, കുളു മനാലി എന്നിവിടങ്ങളില്‍ കൂടാതെ കേരളത്തിലും ബള്‍ഗേറിയയിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍രാജ നിര്‍മ്മിക്കുന്ന ചിത്രം സെപ്റ്റംബര്‍ ആദ്യ വാരത്തോടെ പ്രദര്‍ശനത്തിനെത്തും.

We use cookies to give you the best possible experience. Learn more