ക്ഷേത്രോത്സവത്തിനിടെ സര്‍ക്കാരിനെതിരെ ഒപ്പുശേഖരണത്തിന് യുവമോര്‍ച്ചയുടെ ശ്രമം; ഭക്തരുടെ എതിര്‍പ്പിനെ തുടര്‍ന്നു പിന്‍വാങ്ങി
Kerala News
ക്ഷേത്രോത്സവത്തിനിടെ സര്‍ക്കാരിനെതിരെ ഒപ്പുശേഖരണത്തിന് യുവമോര്‍ച്ചയുടെ ശ്രമം; ഭക്തരുടെ എതിര്‍പ്പിനെ തുടര്‍ന്നു പിന്‍വാങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th November 2018, 5:18 pm

കോട്ടയം: ക്ഷേത്രത്തില്‍ സര്‍ക്കാരിനെതിരെ ഒപ്പുശേഖരണത്തിനെത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഭക്തരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങി. കോട്ടയം കുമാരനല്ലൂര്‍ തൃക്കാര്‍ത്തിക മഹോത്സവത്തിനിടയിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ നിര്‍ബന്ധിച്ച് ഒപ്പ് ശേഖരണം നടത്തിയത്.

ഇതോടെ ക്ഷേത്രത്തിലെത്തിയവരുമായി ഇവര്‍ വാക്കുതര്‍ക്കത്തിനിടയാക്കി. ക്ഷേത്രപരിസരത്ത് സ്റ്റാള്‍ നിര്‍മിച്ച് സര്‍ക്കാരിനെതിരെ ബാനര്‍ വലിച്ചുകെട്ടി നിര്‍ബന്ധിച്ച് ഒപ്പുശേഖരണം നടത്തുകയായിരുന്നു ലക്ഷ്യം.

ALSO READ: രാമക്ഷേത്ര സമരത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ബി.ജെ.പിയും ശിവസേനയും തമ്മില്‍ തല്ല്

ഇത് ശ്രദ്ധയില്‍പെട്ട ഒരു കൂട്ടം വിശ്വാസികളും ക്ഷേത്രം ഭാരവാഹികളും ഇതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി രംഗത്തെത്തുകയായിരുന്നുവെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിലര്‍ എതിര്‍പ്പുമായും രംഗത്തെത്തി. യുവമോര്‍ച്ച ജില്ലാ നേതൃത്വത്തിലുള്ള പതിനഞ്ചോളം പ്രവര്‍ത്തകര്‍ ക്ഷേത്രപരിസരത്ത് തമ്പടിച്ചായിരുന്നു പ്രചരണവുമായി രംഗത്തെത്തിയത്.

വിവരമറിഞ്ഞെത്തിയ പൊലീസ് യുവമോര്‍ച്ച പ്രവര്‍ത്തകരെ ക്ഷേത്ര പരിസരത്ത് നിന്നും പുറത്താക്കുകയും സ്റ്റാള്‍ മാറ്റുകയും ചെയ്തു.

WATCH THIS VIDEO: