കമലിന്റെ വീടിനു മുന്നില്‍ പ്രതിഷേധവുമായി യുവമോര്‍ച്ചക്കാര്‍; യുവമോര്‍ച്ചക്കാര്‍ ദേശീയഗാനത്തോട് ആദരവ് കാണിക്കുകയാണോ എന്ന് സ്വയം പരിശോധിക്കണമെന്ന് കമല്‍
Daily News
കമലിന്റെ വീടിനു മുന്നില്‍ പ്രതിഷേധവുമായി യുവമോര്‍ച്ചക്കാര്‍; യുവമോര്‍ച്ചക്കാര്‍ ദേശീയഗാനത്തോട് ആദരവ് കാണിക്കുകയാണോ എന്ന് സ്വയം പരിശോധിക്കണമെന്ന് കമല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th December 2016, 1:31 pm

kamals


ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ഷാജിമോന്‍, പി. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.


തൃശൂര്‍:  ഐ.എഫ്.എഫ്.കെയിലെ ദേശീയഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന്‍ കമലിന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍.

കമലിന്റെ വീടിന് 100 മീറ്റര്‍ അകലെ റോഡില്‍ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ അടങ്ങിയ നൂറോളം വരുന്ന സംഘമാണ് കമലിന്റെ വീടിന് മുന്നില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളും ദേശീഗാനവും ചൊല്ലിയെത്തിയത്. അതേ സമയം തനിക്കെതിരായ യുവമോര്‍ച്ച പ്രതിഷേധം എന്തിനാണെന്ന് അറിയില്ലെന്നും ദേശീയഗാനത്തെ പ്രതിഷേധത്തിനായി ഉപയോഗിക്കുന്ന യുവമോര്‍ച്ചയാണ് ദേശീയഗാനത്തെ അപമാനിക്കുന്നതെന്നും കമല്‍ പറഞ്ഞു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ഷാജിമോന്‍, പി. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

അതേ സമയം കമലിന്റെ വീട്ടിലേക്കുള്ള വഴിയില്‍ പോലീസ് യുവമോര്‍ച്ച പ്രവര്‍ത്തകരെ തടഞ്ഞതിനെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡില്‍ ഇരുന്ന് ദേശീയഗാനം പാടി പ്രതിഷേധിക്കുന്നതായി മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.


Read more: മോദി അഴിമതി നടത്തിയതിന് തെളിവുണ്ട്: ഭയത്തെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ നിന്നും ഒളിച്ചോടുന്നതെന്നും രാഹുല്‍ഗാന്ധി


തന്റെ വീട്ടിലേക്കുള്ള റോഡിലിരുന്ന് ദേശീയഗാനം പാടുന്ന യുവമോര്‍ച്ചക്കാര്‍ ദേശീയഗാനത്തോട് ആദരവ് കാണിക്കുകയാണോ എന്ന് സ്വയം പരിശോധിക്കണമെന്നും കമല്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.

സുപ്രീംകോടതി വിധിക്കെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഹര്‍ജി നല്‍കിയതിന് പിന്നില്‍ കമല്‍ ആണെന്ന് ആരോപിച്ചാണ് ബി.ജെ.പി സമരം പ്രഖ്യാപിച്ചത്.

ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയായ കമല്‍ അറിയാതെ ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടാവില്ല. ഇതേ ഫിലിം സൊസൈറ്റി ഒരു മാസം മുമ്പ് സംഘടിപ്പിച്ചിരുന്ന ഫിലിം ഫെസ്റ്റിവലില്‍ രാഷ്ട്രവിരുദ്ധ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം ഉള്‍ക്കൊള്ളുന്ന ടര്‍ക്കീഷ് സിനിമയാണ് കൊടുങ്ങല്ലൂരില്‍ പ്രദര്‍ശിപ്പിച്ചത്.  ദേശീയഗാനത്തെ ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത് ഭരണഘടനയോടും രാജ്യത്തോടുമുള്ള വെല്ലുവിളിയാണെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.