നിലയ്ക്കല്‍: നിലയ്ക്കലടക്കം നാലിടങ്ങളില്‍ നിരോധാനാജ്ഞ നിലനില്‍ക്കെ സന്നിധാനത്തിന്റെ സമീപപ്രദേശങ്ങളില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് യുവമോര്‍ച്ചാ നേതാവിന്റെ വെളിപ്പെടുത്തല്‍. നിരോധാനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയ യുവമോര്‍ച്ചാ നേതാവ് പ്രകാശ് ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നിരോധാനാജ്ഞ ലംഘിച്ചതിനെത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കവേയായിരുന്നു പ്രകാശ് ബാബുവിന്റെ വെളിപ്പെടുത്തല്‍. പ്രകാശ് ബാബുവടക്കം അഞ്ചുപേരാണ് അറസ്റ്റിലായത്.
ALSO READ: നിലയ്ക്കലില്‍ സംഘര്‍ഷത്തിന് ബി.ജെ.പി ശ്രമം; നിരോധാനാജ്ഞ ലംഘിക്കുമെന്ന് ശ്രീധരന്‍പിള്ള
സംഘര്‍ഷത്തെത്തുടര്‍ന്ന് നിലയ്ക്കലില്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധാനാജ്ഞ ലംഘിക്കുമെന്ന് നേരത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ശബരിമലയിലെ 41 ദിവസത്തെ വ്രതത്തെ മുന്‍നിര്‍ത്തി 41 യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിരോധാനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുമെന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്.
അതേസമയം സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നിരോധാനാജ്ഞ വെള്ളിയാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. നിരോധാനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ സംഘം ചേരാന്‍ പാടില്ലെന്ന് കളക്ടര്‍ പറഞ്ഞു.
ശബരിമലയില്‍ വിശ്വാസികള്‍ക്കിടയില്‍ അക്രമികള്‍ നുഴഞ്ഞുകയറിയോ എന്ന് പരിശോധിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
WATCH THIS VIDEO: