| Sunday, 2nd September 2018, 8:09 pm

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകള്‍ അയച്ചതിന് യുവമോര്‍ച്ചാ ഉപാദ്ധ്യക്ഷന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഡ്: വാട്‌സാപ്പ് ഗ്രൂപില്‍ അശ്ലീല വീഡിയോകള്‍ അയച്ചെന്ന പരാതിയില്‍ യുവമോര്‍ച്ചാ ഉപാദ്ധ്യക്ഷന്‍ അറസ്റ്റില്‍. ഹരിയാന യുവമോര്‍ച്ചാ നേതാവ് അമുത് ഗുപ്തയാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ പദവികളില്‍ നിന്ന് നീക്കം ചെയ്തതായി ബി.ജെ.പി സംസ്ഥാന ഘടകം അറിയിച്ചു.


ALSO READ: സെക്‌സ് വീഡിയോ അയക്കാന്‍ വാട്ട്‌സാപ്പിലൂടെ ആവശ്യപ്പെട്ട് ഹിന്ദുമഹാസഭാ തലവന്‍ ചക്രപാണി: വീണത് കേരളാ സൈബര്‍ വാരിയേസിന്റെ കെണിയില്‍


രാഷ്ട്രീയ പ്രവര്‍ത്തകരും, സാമൂഹിക പ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും അംഗങ്ങളായുള്ള ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പിലേക്ക് അമിത് ഗുപ്ത 65 ഓളം അശ്ലീല വീഡിയോകള്‍ അയച്ചു എന്നാണ് പരാതി. കോണ്‍ഗ്രസ് കമ്മറ്റി ഉപാദ്ധ്യക്ഷ രഞ്ജീതാ മെഹ്തയാണ് പരാതി നല്‍കിയത്.

കഴിഞ്ഞ ആഗസ്റ്റ് 29,30 തീയ്യതികളിലാണ് വീഡിയോകള്‍ അയച്ചിട്ടുള്ളത്. കേസ് പൊലീസ് സൈബര്‍ സെല്ലിനെ ഏല്‍പ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


ALSO READ: ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ക്ക് വിദേശസഹായം ലഭിക്കുന്നു; മതപരിവര്‍ത്തനം ഗുരുതര ആഭ്യന്തരപ്രശ്‌നം: ബി.ജെ.പി ഗൈഡ്ബുക്കിലെ ഉള്ളടക്കം


കേസ് തെളിയിക്കപ്പെട്ടാല്‍ അമിത് ഗുപ്തയ്ക്ക് 10 ലക്ഷം വരെ പിഴയും, അഞ്ച് വര്‍ഷം വരെ തടവും ലഭിച്ചേക്കാം. അതേസമയം സുഹൃത്തുകള്‍ അപമാനിക്കാന്‍ അയച്ച സന്ദേങ്ങളാണിതെന്നാണ്് ബി.ജെ.പി നല്‍ കുന്ന വിശദീകരണം. അബദ്ധവശാല്‍ സംഭവിച്ചതാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ ദീപക് ശര്‍മ്മ പറഞ്ഞു.

We use cookies to give you the best possible experience. Learn more