| Monday, 24th February 2020, 12:07 am

കാളിയാറോട് നേര്‍ച്ചക്കിടെ ആനപ്പുറത്ത് സി.എ.എക്കെതിരായ പോസ്റ്റര്‍; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ; പറ്റില്ലെന്ന പരാതിയുമായി യുവമോര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: കാളിയാറോഡ് ചന്ദനക്കുടം നേര്‍ച്ചയ്ക്കിടെ ആനപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ പരാതിയുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തെ പരസ്യമായി എതിര്‍ത്തുകൊണ്ട് ആനപ്പുറത്തിരുന്ന് ബാനര്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണന്ന് ആവശ്യപ്പെട്ടാണ് പരാതി. ചേലക്കര പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.

നേര്‍ച്ചക്കിടെ പൗരത്വ നിയമത്തിനെതിരെ ആനപ്പുറത്തിരുന്ന് നടത്തിയ പ്രതിഷേധത്തിന്റെ ഫോട്ടോയും വീഡിയോയും വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നാണ് യുവമോര്‍ച്ചയുടെ പരാതിയില്‍ പറയുന്നത്.

ഉത്സവങ്ങളില്‍ നിയമവിരുദ്ധമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങളെ വിഭജിക്കുന്ന നിയമത്തെ കേരളത്തിലെ മതസൗഹാര്‍ദ സമൂഹം ഒറ്റക്കെട്ടായി നേരിടും എന്ന ആശയത്തോടെയായിരുന്നു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടത്.

We use cookies to give you the best possible experience. Learn more