ജിഗ്‌നേഷ് മേവാനി പങ്കെടുത്ത ദളിത് സംഗമം നടന്ന ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രവും പരിസരവുമാണ് പേജാവര്‍ മഠം അധിപതിയുടെ നേതൃത്വത്തില്‍ പുണ്യാഹം ഒഴിച്ച് അടിച്ചുകഴുകിയത്. ഹിന്ദുഐക്യം ഊട്ടിയുറപ്പിക്കാന്‍ “നായാടി മുതല്‍ നമ്പൂതിരി വരെ” എന്ന മുദ്രാവാക്യ മുയര്‍ത്തി വെള്ളാപ്പള്ളി നടേശന്‍ സംഘടിപ്പിച്ച സമത്വമുന്നേറ്റയാത്രയുടെയും ഉദ്ഘാടകന്‍ ഈ സ്വാമി തന്നെയായിരുന്നു
ഉഡുപ്പി: ദളിത് സമരനേതാവ് ജിഗ്‌നേഷ്‌മേവാനി പങ്കെടുത്ത ദളിത് സമ്മേളനത്തിലൂടെ ഉഡുപ്പി “അശുദ്ധ”മായെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനയായ “യുവബ്രിഗേഡ്” നടത്തിയ “ശുദ്ധികലശ”ത്തിന് നേതൃത്വം നല്‍കിയത് വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റയാത്ര ഉദ്ഘാടകനായ പേജാവര്‍ മഠം അധിപതി വിശ്വേശ്വര തീര്‍ഥ.
ദളിത് സംഗമം നടന്ന ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രവും പരിസരവുമാണ് പേജാവര്‍ മഠം അധിപതിയുടെ നേതൃത്വത്തില്‍ പുണ്യാഹം ഒഴിച്ച് അടിച്ചുകഴുകിയത്.
ഹിന്ദുഐക്യം ഊട്ടിയുറപ്പിക്കാന്‍ “നായാടി മുതല്‍ നമ്പൂതിരി വരെ” എന്ന മുദ്രാവാക്യ മുയര്‍ത്തി വെള്ളാപ്പള്ളി നടേശന്‍ സംഘടിപ്പിച്ച സമത്വമുന്നേറ്റയാത്രയുടെയും ഉദ്ഘാടകന്‍ ഈ സ്വാമി തന്നെയായിരുന്നു.
പേജാവര്‍ മഠാധിപതിയെ പങ്കെടുപ്പിച്ചുള്ള യാത്രക്കെതിരെ അന്ന് തന്നെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ കണ്ടത് ചാതുര്‍വര്‍ണ്ണ്യത്തിന്റെ തിരതള്ളലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അടക്കം പരഞ്ഞിരുന്നു.
ബ്രാഹ്മണര്‍ ഭക്ഷിക്കുന്ന ഇലയില്‍ അവര്‍ണരെ ഉരുട്ടുന്ന ആചാരത്തിന് നേതൃത്വം നല്‍കുന്നയാളാണ് സ്വാമിയെന്നും വി.എസ് പറഞ്ഞിരുന്നു.
രാമജന്മഭൂമി മൂവ്‌മെന്റിന്റെ ഭാഗമായിരുന്ന പേജാവര്‍ മഠം അധിപതി വിശ്വേശ്വര തീര്‍ഥ. കല്‍ബുര്‍ഗി വധത്തെയും കെ.എസ് ഭഗവാനെതിരായ വധഭീഷണിയെയും പരസ്യമായി ന്യായീകരിച്ചതിലൂടെ വിവാദത്തിലകപ്പെട്ടയാളാണ്. കര്‍ണാടകയില്‍ ബീഫ് വിവാദം ഉണ്ടായപ്പോളും വിശ്വേശര തീര്‍ത്ഥ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
ഉഡുപ്പി ക്ഷേത്രത്തിലെയടക്കം കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ ഇപ്പോഴും തുടരുന്ന “പന്തി ഭേത”ത്തിനെതിരായിട്ടാണ് മേവാനിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 9ന് ഉഡുപ്പിയില്‍ പ്രതിഷേധ പരിപാടി നടന്നിരുന്നത്. ബംഗളുരുവില്‍ നിന്നും ഉഡുപ്പി വരെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ണാടകയിലെ ഇടതുസംഘടനകളുടെയടക്കം സംയുക്ത ആഭിമുഖ്യത്തിലായിരുന്നു “ചലോ ഉഡുപ്പി” സംഘടിപ്പിച്ചിരുന്നത്.
ഇതിനെതിരായാണ് സംഘപരിവാര്‍ അനുകൂല സംഘടനയായ “യുവ ബ്രിഗേഡ്” പേജാവര്‍ സ്വാമിയുടെ നേതൃത്വത്തില്‍ ശുദ്ധികലശം (കനകനട) നടത്തിയത്.
പരിപാടിക്ക് ജില്ലാഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വിലക്ക് ലംഘിച്ചാണ് യുവബ്രിഗേഡ് പരിപാടി നടത്തിയത്. കനകനടയ്‌ക്കെതിരെ ദളിത് സംഘനടകള്‍ “സ്വാഭിമാനനട” പ്രഖ്യാപിച്ചെങ്കിലും നിരോധിക്കപ്പെടുകയായിരുന്നു.