| Thursday, 17th December 2015, 3:39 pm

മൈക്രോമാക്‌സ് യു യുട്ടോപ്യ ഇന്ത്യന്‍ വിപണിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മൈക്രോമാക്‌സിന്റെ അനുബന്ധകമായ യു തങ്ങളുടെ പുതിയ സ്മാര്‍ട്‌ഫോണിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടു.

യു യുട്ടോപ്യ എന്നാണ് മോഡലിന്റെ പേര്. 24,999 രൂപയാണ് ഫോണിന്റെ വില. 5.2 ഇഞ്ച് 2 കെ  ഡിസ്‌പ്ലേയും കോര്‍ണിങ് കോണ്‍കോര്‍ഗ്ലാസും ഉണ്ട്. മെറ്റാലിക് ഡിസൈനും യൂനിബോഡിയും ഫോണിന്റെ പ്രത്യേകതയാണ്.

7.2 എം.എം തിക്‌നെസ് ആണ് ഉള്ളത്. ആപ്പിള്‍ ഐഫോണിനേക്കാള്‍ 40 ശതമാനം തിന്നര്‍ ആണ് യുട്ടോപ്യ. 4ജിബി ഡിഡി ആര്‍4 റാം. 32 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉണ്ട്. മൈക്രോ എസ് ഡി കാര്‍ഡ് വഴി 128ജിബിവരെ ഉയര്‍ത്താം.

21മെഗാപിക്‌സലാണ് മുന്‍വശത്തെ സോണിഐ.എം.എക്‌സ് 230 ക്യാമറ. 8 മെഗാപിക്‌സലാണ് മുന്‍വശത്തെ ക്യാമറ. 4കെ റെക്കോഡിങ് കാപ്പബിലിറ്റിയും ഉണ്ട്.

3000 എം.എ.എച്ച് ബാറ്ററി ലൈഫാണ് ഉള്ളത്. മറ്റു ഫോണുകളെ അപേക്ഷിച്ച് 75 ശതമാനം വേഗതിയില്‍ഫോണ്‍ ചാര്‍ജ് ചെയ്യപ്പെടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

We use cookies to give you the best possible experience. Learn more