ബറോഡ: രാജ്യം ദിവാലി ആഘോഷത്തിന്റെ ക്ഷീണത്തിലാണ്. ഇതിനിടെ ദിവാലി ആഘോഷിച്ച് ആരാധകരുടെ പ്രിയം നേടിയിരിക്കുകയാണ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനും ഓള്‍റൗണ്ടറുമായ യൂസഫ് പഠാന്‍. എയര്‍ പോര്‍ട്ടിലെ ജവാന്മാര്‍ക്കൊപ്പം ദിവാലി മധുരം പങ്കിട്ട യൂസഫിന്റെ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.
ഇന്നലെ രാജ്യം ദിവാലി ആഘോഷിച്ചപ്പോള്‍ വീട്ടില്‍ പോകാതെ ജോലി ചെയ്യുകയായിരുന്നു എയര്‍പോര്‍ട്ടിലെ ജവാന്മാര്‍. അവരുടെ ആത്മാര്‍ത്ഥയും രാജ്യത്തോടുള്ള സ്‌നേഹവും ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂസഫ് മധുരം പങ്കുവെച്ച് ആഘോഷങ്ങളുടെ ഭാഗമായി അവര്‍ക്കൊപ്പം ചേര്‍ന്നതും.
ജവാന്മാര്‍ക്ക് മധുരം കൈമാറുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ യൂസഫ് തന്നെ പുറത്തു വിടുകയും ചെയ്തിട്ടുണ്ട്. ഇതോടെ താരത്തിന് പിന്തുണയറിയിച്ചും സ്‌നേഹദാരങ്ങള്‍ രേഖപ്പെടുത്തിയും നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോം തുടരുന്ന യൂസഫിന് വേഗം തന്നെ തിരിച്ചു വരാന്‍ കഴിയട്ടെയന്ന് ആശംസിക്കുന്നുമുണ്ട് ആരാധകര്‍. രഞ്ജി ട്രോഫിയില്‍ ത്രിപുരയെ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ് യൂസഫിന്റെ ടീമായ ബറോഡ. സഹോദരനും ഇന്ത്യന്‍ താരവുമായ ഇര്‍ഫാനാണ് ടീമിനെ നയിക്കുന്നത്.
ചില പ്രതികരണങ്ങള്‍ കാണാം