| Friday, 26th February 2021, 5:12 pm

യൂസുഫ് പത്താന്‍ വിരമിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ബറോഡ: ഇന്ത്യന്‍ ഔള്‍റൗണ്ടര്‍ യൂസുഫ് പത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2007 ടി-20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് നേടിയ ടീമുകളില്‍ അംഗമായിരുന്നു യൂസുഫ് പത്താന്‍.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

പ്രഥമ ഐ.പി.എല്‍ സീസണില്‍ കപ്പ് നേടിയ രാജസ്ഥാന്‍ ടീമിലും 2012,14 സീസണുകളില്‍ കിരീടം നേടിയ കൊല്‍ക്കത്ത ടീമിലും അംഗമായിരുന്നു.

57 ഏകദിനങ്ങളിലും 22 ടി-20 കളിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞു. ഏകദിനത്തില്‍ 810 റണ്‍സും ടി-20 യില്‍ 236 റണ്‍സും നേടിയിട്ടുണ്ട്.

രണ്ട് ഫോര്‍മാറ്റിലുമായി 46 വിക്കറ്റാണ് യൂസുഫിന്റെ സമ്പാദ്യം. 2012 മാര്‍ച്ചിലാണ് അവസാനമായി ദേശീയ ടീമിനായി കളിച്ചത്.

മറ്റൊരു ദേശീയ താരമായിരുന്ന ഇര്‍ഫാന്‍ പത്താന്‍ സഹോദരനാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Yusuf Pathan Announces Retirement From All Forms Of Cricket

We use cookies to give you the best possible experience. Learn more