Cricket
പത്താനും റായുഡുവും അബുദാബി ലീഗിലേക്ക്, ഒപ്പം വമ്പൻ താരങ്ങളും
സ്പോര്‍ട്സ് ഡെസ്‌ക്
2023 Oct 09, 04:12 pm
Monday, 9th October 2023, 9:42 pm

ആവേശത്തിൽ ക്രിക്കറ്റ് ആരാധകർ 2023 അബുദാബി ടി-10 ലീഗിൽ ഇന്ത്യൻ താരങ്ങളായ യൂസഫ് പത്താനും, അമ്പാട്ടി റായുഡുവും കളിക്കും.

മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുസഫ് പത്താൻ ബംഗ്ലാ ടൈഗേഴ്‌സിന് വേണ്ടിയും മുൻ ഇന്ത്യൻ ബാറ്റർ അമ്പാട്ടി റായുഡു ഡൽഹി ബുൾസിനും വേണ്ടിയാണ് കളിക്കുക.

ഈ സീസണിൽ 782 താരങ്ങളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. പാക് ഇതിഹാസം ഷഹീൻ അഫ്രീദി ഒപ്പം മുഹമ്മദ്‌ ഹഫീസ്, വഹാബ് റിയാസ്, ബംഗ്ലാദേശ് ബാറ്റർ തമിം ഇക്ബാലും ശ്രീലങ്കൻ നായകൻ ദസുൻ ഷനക എന്നിവരാണ് ഐക്കൺ താരങ്ങൾ.

നിലവിലെ ചാമ്പ്യൻമാരായ ഡെക്കാൻ ഗ്ലാഡിയെറ്റേഴ്‌സ് നിക്കോളാസ് പൂരനെ നിലനിർത്തി. സിമ്പാവെ താരം സിക്കന്ദർ റാസയെ ചെന്നൈ ബ്രവ്സും നിലനിർത്തുകയും ഒപ്പം പാക് പേസർ ഹസൻ അലിയെ ടീമിൽ എത്തിക്കുകയും ചെയ്തു.

ന്യൂസിലാൻഡ് പേസർ ട്രെൻഡ് ബോൾട്ട്, ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ്, കിറോൺ പൊള്ളാർഡ് തുടങ്ങിയ വമ്പൻ താരങ്ങളും അബുദാബി ലീഗിന്റെ ഭാഗമായി.

ബംഗ്ലാ ടൈഗേഴ്‌സ്, ചെന്നൈ ബ്രേവ്‌സ്, ഡെക്കാൻ ഗ്ലാഡിയേറ്റേഴ്‌സ്, ഡൽഹി ബുൾസ്, മോറിസ്‌വില്ലെ സാംപ് ആർമി, ന്യൂയോർക്ക് സ്‌ട്രൈക്കേഴ്‌സ്, നോർത്തേൺ വാരിയേഴ്‌സ്, ടീം അബുദാബി എന്നീ എട്ട് ടീമുകളാണ് കിരീടപോരട്ടെത്തിനായി അണിനിരക്കുന്നത്.

ക്രിക്കറ്റിന്റെ ഏറ്റവും വേഗതയിലുള്ള ഫോർമാറ്റിലാണ് അബുദാബി ലീഗ് അരങ്ങേറുക. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ആരാധകർക്ക് വെടിക്കെട്ടിന്റെ ഒരു ഉത്സവം തന്നെയായിരിക്കും അബുദാബി ടി-10 ലീഗ് സമ്മാനിക്കുക.

Content Highlight: Yusuf pathan and Ambati rayudu are joining the Abu dhabi league.