ബെംഗളൂരു: ഹ്രസ്വദൂര യാത്രക്കാരെ ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി യുലു ബൈക്ക്‌സ്. ഇലക്ട്രിക് ബൈക്കുകള്‍ ബെംഗളൂരു നിരത്തിലിറക്കാനാണ് യുലുവിന്റെ തീരുമാനം.
ബൈക്കുകള്‍ ആവശ്യമുള്ള യാത്രക്കാര്‍ യുലു സോണില്‍ നിന്ന് ബൈക്കുകള്‍ സെലക്ട് ചെയ്‌തെടുക്കാവുന്നതാണ്.
10 രൂപയാണ് അടിസ്ഥാന നിരക്ക്. തുടര്‍ന്ന് വരുന്ന ഓരോ മിനിറ്റിനും 10 രൂപ വീതം ഈടാക്കുന്നതാണ്. രണ്ട് കിലോ മീറ്ററാണ് ഒരിക്കല്‍ യാത്ര ചെയ്യാന്‍ കഴിയുക.
ALSO READ: ടാറ്റ ആള്‍ട്രോസ് ഇന്ത്യയില്‍; തിളങ്ങുന്നത് ALFA ആര്‍കിടെക്ച്ചറില്‍
ബൈക്ക് റീച്ചാര്‍ജിംഗ് കമ്പനി തന്നെയാണ് നടത്തുന്നത്.ആദ്യ ഘട്ടങ്ങളില്‍ 250 ബെക്കുകളാണ് യുലു സോണില്‍ ലഭിക്കുക.
ഉപയോഗം കഴിഞ്ഞാല്‍ നഗരത്തിലെ ഏതെങ്കിലും യുലു സോണില്‍ ബൈക്കുകള്‍ തിരിച്ചേല്‍പ്പിക്കാനും സാധിക്കും. എം.ജി റോഡിലും ഇന്ദിരാ നഗറിലുമായി മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ബൈക്കുകള്‍ ലഭ്യമാക്കുക.