വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ എം.പി സ്ഥാനം രാജിവെച്ചു
National Politics
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ എം.പി സ്ഥാനം രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th April 2018, 10:37 am

ന്യൂദല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ എം.പി സ്ഥാനം രാജിവെച്ചു. എം.പിയായ വി.പി മിഥുന്‍ റെഡ്ഡി സ്പീക്കര്‍ക്ക് രാജിക്കത്തു നല്‍കി.

സര്‍ക്കാറിനെതിരെ തങ്ങള്‍ മുന്നോട്ടുകൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്‌സഭാ സ്പീക്കര്‍ പരിഗണിക്കുന്നില്ലെന്നും അതിന്മേല്‍ ചര്‍ച്ച നിഷേധിക്കുകയാണെന്നും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

ബഡ്ജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് പാര്‍ലമെന്റ് നടപടികള്‍ ആരംഭിച്ചത്. ഒരു ചര്‍ച്ചകളും നടക്കാതെ തുടര്‍ച്ചയായ 21 ദിവസവും സഭ ബഹളത്തെ തുടര്‍ന്ന് പലതവണ പിരിച്ചുവിടുകയാണുണ്ടായത്.


Must Read: സല്‍മാന്റെ തടവ് ശിക്ഷ; 650 കോടിയോളം രൂപയുടെ പദ്ധതികള്‍ അനിശ്ചിതത്വത്തില്‍; ആശങ്കയോടെ സിനിമാലോകം


 

കാവേരി, ആന്ധ്രാപ്രദേശിന് പ്രത്യേക പദവി തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് സഭാ നടപടികള്‍ തടസപ്പെട്ടത്.

എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികള്‍ കാവേരി വിഷയം ഉയര്‍ത്തിയാണ് പ്രതിഷേധിച്ചതെങ്കില്‍ ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലെ എം.പിമാര്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയെന്ന വിഷയത്തിലായിരുന്നു പ്രതിഷേധിച്ചത്.