| Saturday, 31st March 2018, 8:00 pm

ആന്ധ്രയുടെ പ്രത്യേക പദവി; കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി : ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ രാജി ഭീഷണിയുമായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്. പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ദിവസം പാര്‍ട്ടിയിലെ എല്ലാ എം.പിമാരും രാജിവെയ്ക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.

ദല്‍ഹിയില്‍ സമരം തുടങ്ങുന്ന അന്ന് മുതല്‍ ആന്ധ്രയിലും റിലേ നിരാഹാരം ആരംഭിക്കുമെന്നും ജഗന്‍ മോഹന്‍ റെഡ്ഢി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലകളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ അതാത് മണ്ഡലങ്ങളിലും ഉപവസിക്കും.


Also Read:  സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; മിസൈല്‍ ശകലങ്ങള്‍ പതിച്ച് ഇന്ത്യന്‍ പ്രവാസിക്ക് പരിക്ക്


അതേസമയം ടി.ഡി.പി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെയും ജഗന്‍ മോഹന്‍ റെഡ്ഢി വിമര്‍ശിച്ചു. ആന്ധ്രയുടെ പ്രത്യേക പദവിക്കുവേണ്ടി നായിഡു ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ആന്ധ്രയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ടി.ഡി.പി, എന്‍.ഡി.എ വിട്ടിരുന്നു.

We use cookies to give you the best possible experience. Learn more