| Friday, 9th July 2021, 4:30 pm

'വൈ.എസ്.ആര്‍. തെലങ്കാന'യുമായി വൈ.എസ്. ശര്‍മിള; ആഘോഷങ്ങളില്‍ പങ്കെടുക്കാതെ ജഗന്‍ മോഹന്‍ റെഡ്ഡി; തെലങ്കാനയില്‍ പുതിയ നീക്കങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെലങ്കാന: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ശര്‍മിള പുതിയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ചു. വൈ.എസ്.ആര്‍. തെലങ്കാന എന്നാണ് പാര്‍ട്ടിയുടെ പേര്.

വൈ.എസ് ശര്‍മിളയുടെ പിതാവും മുന്‍ ആന്ധ്ര മുഖ്യമന്ത്രിയുമായ വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജന്മവാര്‍ഷിക ദിനത്തിലാണ് ഹൈദരാബാദില്‍ പുതിയ പാര്‍ട്ടി ആരംഭിച്ചത്.

എന്നാല്‍ ജഗന്‍ മോഹന്‍ റെഡ്ഡി ആഘോഷങ്ങളില്‍ പങ്കെടുത്തില്ല.

പിതാവിന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് ശര്‍മിള പറഞ്ഞു. തെലങ്കാനയിലെ നിവാസികളോട് സംസാരിക്കാന്‍ 100 ദിവസത്തെ മാര്‍ച്ച് നടത്തുമെന്നും അവര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെലങ്കാനയുടെ ക്ഷേമത്തിനും വികസനത്തിനുമായി താന്‍ പോരാടുമെന്ന് ശര്‍മിള പറഞ്ഞു. ആന്ധ്ര മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന് എതിരെ ശര്‍മിള രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ റാവു പരാജയപ്പെട്ടുവെന്നും വൈ.എസ്. ശര്‍മിള ആരോപിച്ചു.

കൃഷ്ണ നദിയില്‍ നിന്ന് വെള്ളം പങ്കിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ തെലങ്കാനയിലെയും ആന്ധ്രയിലെയും മുഖ്യമന്ത്രിമാരോട് ശര്‍മിള ആവശ്യപ്പെട്ടതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: YS Sharmila, sister of Andhra Pradesh CM Jagan Mohan Reddy, launches her political party

We use cookies to give you the best possible experience. Learn more