മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായ യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററുമാണ് ഷാസ് മുഹമ്മദ് (കോള്‍മീ ഷസാം). ബിഗ് ബോസില്‍ വിളിച്ചിട്ടും പോകാത്തതിനെക്കുറിച്ച് പറയുകയാണ് ഷാസ്.
ബിഗ് ബോസ് വലിയ റിസ്‌ക്കാണെന്നും താനത് കാണാറില്ലെന്നും ഷാസ് പറഞ്ഞു. കുക്കിങ് അറിയില്ലെന്നും താനുണ്ടാക്കുന്നത് കഴിച്ച് ബാക്കിയുള്ളവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാവരും തനിക്ക് നേരെ തിരിയുമെന്നും അദ്ദേഹം പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഷാസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ബിഗ് ബോസില്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ അവരോട് ഓടിക്കോളാന്‍ പറഞ്ഞു. ഞാന്‍ ആ ഷോ കാണാറില്ല. ഒന്നാമത്തെ കാര്യം അതില്‍ നിന്നും ഒരു ഫെയിം ഉണ്ടാക്കാന്‍ പറ്റും. രണ്ടാമത്തെ കാര്യം ഒന്നെങ്കില്‍ തീര്‍ന്ന്, ഇത്രയും കാലമുണ്ടാക്കിയ നല്ല പേര് അവിടെ തീരും. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് അതില്‍ നിന്ന് എന്തെങ്കിലും നല്ലത് കിട്ടും.
ആ ചാന്‍സുകളൊക്കെ വലിയ റിസ്‌ക്കാണ്. വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു എന്റെ നടുവിന് വയ്യെന്ന്. പ്രിലിമിനറി ഇന്റര്‍വ്യൂ ഒക്കെയുണ്ട്. എന്റെ പൊന്നണ്ണ ഞാനില്ലയെന്ന് പറഞ്ഞു.
ഒന്നാമത്തെ കാര്യം ഞാനിത് കാണാറില്ല. ലാലേട്ടനെ കാണാനാണെങ്കില്‍ പുള്ളി ആയിട്ട് ഞാനൊരു ആഡ് ഒക്കെ ചെയ്തു. അതുകൊണ്ട് എനിക്ക് ആ ആഗ്രഹമില്ല. പിന്നെ അവിടെ പോയി കുക്കിങ്ങിന്റെ ടാസ്‌ക്ക് ഒക്കെ തന്നാല്‍ അവര്‍ക്കൊക്കെ വിഷം കലക്കി കൊടുത്തു എന്ന് പറഞ്ഞ് എന്നെ അവിടെ നിന്നും പഞ്ഞിക്കിടും. അതൊക്കെ വെറുതെ എന്തിനാണ്.
ജീവിച്ച് പോകാനുള്ള സാധനങ്ങള്‍ ഉണ്ടാക്കാന്‍ അറിയാം. അവര്‍ ടാസ്‌ക്ക് ഒക്കെ പറഞ്ഞാന്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ആദ്യം തന്നെ ഞാന്‍ ഔട്ടാകും. നിങ്ങള്‍ക്ക് ഒരാഴ്ച വേണമെങ്കില്‍ എന്നെ കാണാം. പിന്നെ ഞാന്‍ തന്നെ അയ്യോ എന്നെ ഇവിടെ നിന്ന് തുറന്ന് വിടണമെന്ന് കരഞ്ഞു പറയും,” ഷാസ് മുഹമ്മദ് പറഞ്ഞു.
content highlight: youtuber zhaz muhammed about bigboss