| Monday, 9th October 2023, 2:17 pm

'മോഹൻലാൽ ഫാൻസിന് അത് മതിയാകും, എനിക്ക് ലോജിക് കൂടെ നോക്കേണ്ടി വരും'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചലച്ചിത്ര നിരൂപണം വലിയ വിമർശനങ്ങളിലേക്ക് വഴി മാറുന്നതിനെ പറ്റി നിരന്തരമായ ചർച്ചകളാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്. ഹൈക്കോടതിയടക്കം ഇടപെട്ട വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് യൂട്യൂബർ ഉണ്ണി.

ഒരു നല്ല സിനിമയെന്നത് എന്നും നമ്മുടെ മനസിൽ ജീവിക്കണമെന്നാണ് ഉണ്ണി പറയുന്നത്. വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്ന ചിത്രങ്ങളാണെങ്കിലും തനിക്കുണ്ടാവുന്ന ചില അഭിപ്രായ വ്യത്യാസങ്ങൾക്കുള്ള കാരണമെന്തെന്ന് പങ്കുവെക്കുകയാണ് ഉണ്ണി. രേഖ മേനോനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉണ്ണി.

‘ജയിലറിന്റെ റിവ്യൂ ഞാൻ സ്റ്റാർട്ട് ചെയ്തത് തന്നെ മോഹൻലാൽ ഫാൻസിന് രണ്ടു വർഷത്തേക്ക് സ്റ്റാറ്റസ് ഇടാനുള്ള കണ്ടന്റ് ഈ സിനിമയിൽ ഉണ്ടെന്നു പറഞ്ഞു കൊണ്ടായിരുന്നു. എന്നിലെ മോഹൻലാൽ ഫാനിനെയും അത് തൃപ്തിപ്പെടുത്തി. ആ ക്ലൈമാക്സ്‌ സീൻ കണ്ടപ്പോഴൊക്കെ ഞാൻ കോരിത്തരിച്ചു ഇരിക്കുകയായിരുന്നു.

പക്ഷേ അതിനപ്പുറത്തേക്ക് ഒരു മോഹൻലാൽ ഫാനിന് കോരിത്തരിക്കാൻ മാത്രമുള്ള കാര്യമേ ആ സീനിലുള്ളു എന്ന തിരിച്ചറിവ് എനിക്കുണ്ട്. രണ്ടാമത് മോഹൻലാലിനെ കാണിക്കുന്ന സ്ലോ മോഷൻ സീക്വൻസിലും ഞാൻ ഒരുപാട് കൈയ്യടിച്ചിരുന്നു. അതൊരു മാസ് സീൻ തന്നെയാണ്. പക്ഷേ അതിന്റെ ലോജിക്കിന്റെ വശത്തെ പറ്റിയും ഞാൻ ആലോചിക്കും.

ഒത്തിരി പേര് കാണുന്ന ഒരു സംഭവത്തെ കുറിച്ച് അഭിപ്രായം പറയുമ്പോൾ അത് വർക്കാവുന്നവരും ആവാത്തവരും ഒരുപോലെ ആയിരിക്കും. ഞാൻ ഇതിന്റെ രണ്ടിന്റെയും ഇടയിൽ നിന്നാണ് അതിനെ നോക്കി കാണുന്നത്.

എന്നെ സംബന്ധിച്ച് ഒരു നല്ല സിനിമയെന്നത് നമ്മുടെ മനസിൽ ജീവിക്കണം. അത് വീണ്ടും നമുക്കൊരു രോമാഞ്ചം തരണം.

ഉദാഹരണമായി ‘പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ്’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ വിൽ സ്മിത്ത് ആൾക്കൂട്ടത്തിനിടയിൽ ഇറങ്ങി നിന്ന് എന്റെ ജീവിതത്തിലെ ഈ നിമിഷമാണ് എന്റെ ഹാപ്പിനെസ്സ് എന്ന് പറയുമ്പോൾ ഇന്നും വളരെ തകർന്ന് ഡെസ്പ്പായി ഇരിക്കുന്ന എനിക്ക് ആ ഒരു സീൻ കണ്ടാൽ മാത്രം മതിയാകും. അല്ലെങ്കിൽ ആ സീനൊന്ന് വെറുതെ ഓർത്താൽ മതി ഞാൻ ഓക്കേ ആവാൻ. അതുപോലെ എന്തെങ്കിലുമൊന്ന് ഓരോ സിനിമയ്ക്കും തരാൻ കഴിയണം,’ ഉണ്ണി പറയുന്നു.

Content Highlight : Youtuber Unni Vlogs Talk About Scene Of Mohanlal In Jailer Movie

We use cookies to give you the best possible experience. Learn more