ജയിലര്‍ ഒരു ആവറേജ് പടമായി തന്നെയാണ് തോന്നിയിട്ടുള്ളതെന്ന് യൂട്യൂബര്‍ ഉണ്ണി. അതേകാര്യം തന്നെയാണ് രജനികാന്ത് പറഞ്ഞതെന്നും താന്‍ പറയുമ്പോഴാണ് അത് വിഷയമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി.
സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് ആലോചിക്കുമ്പോള്‍ തനിക്ക് ആ സിനിമയെ ആവറേജാക്കി തോന്നിച്ച ഒരുപാട് എലമെന്റ്‌സുണ്ടെന്നും സിനിമ കണ്ടുകൊണ്ടിരിക്കുന്ന സമയം അത് മോശമായി തോന്നിയെന്ന് താന്‍ പറഞ്ഞില്ലെന്നും ഉണ്ണി കൂട്ടിചേര്‍ത്തു. ആ സിനിമ കാണരുതെന്നോ ഒഴിവാക്കണമെന്നോ താന്‍ പറഞ്ഞിട്ടില്ലെന്നും ഉണ്ണി പറയുന്നുണ്ട്.
‘ജയിലറിനെ പറ്റി ഞാന്‍ പറഞ്ഞത് ഒരു ആവറേജ് പടമാണെന്നാണ്. അതേകാര്യം തന്നെയാണല്ലോ രജനികാന്തും പറഞ്ഞത്. ആളത് ചെയ്യും വരെ അതൊര് ആവറേജ് പടമായിരുന്നെന്ന്. അപ്പോള്‍ ഞാന്‍ മാത്രമല്ല രജനികാന്തും അത് തന്നെയാണ് പറഞ്ഞത്. ഞാന്‍ പറയുമ്പോഴാണ് അത് വിഷയമാകുന്നത്.
ആ സിനിമയുടെ ബാക്ഗ്രൗണ്ട് മ്യൂസിക് നന്നായിരുന്നു. സ്ലോ മോഷനുകളും നന്നായിരുന്നു. പക്ഷെ ഇതിനിടയില്‍ മോഹന്‍ലാല്‍ രണ്ടാമത് വരുന്ന ഒരു സീനില്‍ മൂന്ന് ലോറികള്‍ മറിയുന്ന സീനുണ്ട്.
ആ ലോറികള്‍ മറിയുന്നത് കാണാന്‍ മുംബൈയിലെ ഒരു ഡോണ്‍ കാറുമെടുത്ത് വന്ന് റോഡിന് നടുവില്‍ നില്‍ക്കുകയാണ്. ജെ.സി.ബി. വരുമ്പോള്‍ കുട്ടികള്‍ കാണാന്‍ പോയി നില്‍ക്കുന്നത് പോലെ ഒരു ഡോണ്‍ പോയി നില്‍ക്കുന്നതാണ് അതിന്റെ കണ്‍സെപ്റ്റ്.
അങ്ങനെയുള്ള കുറെ എലമെന്റ്‌സ് ഇതിനകത്തുണ്ട്. സിനിമയിലെ മ്യൂസിക്കും ഇങ്ങനെയുള്ള കുറച്ച് ഗിമ്മിക്ക്‌സും മാറ്റി നിര്‍ത്തിയാല്‍ അതൊര് ആവറേജ് പടം തന്നെയാണ്. സത്യത്തില്‍ തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് ഈ ചിന്തകളൊക്കെ വരുന്നത്. അതെന്ത് കണ്‍സെപ്റ്റ് ആണെന്ന് ഞാന്‍ ചിന്തിച്ചു.
ഫസ്റ്റ് ഹാഫില്‍ അവസാനം കാണിച്ച ആ ഡൈനിങ് ടേബിള്‍ സീനില്‍ ഇങ്ങനെയൊരു ഷോ കാണിക്കുന്നത് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ട്. അതുപോലെ ജയിലില്‍ കിടക്കുന്ന ഗുണ്ടയെ ഭീഷണിപ്പെടുത്തുകയും ശല്യപെടുത്തുകയും ചെയ്ത് അയാളെ കൊണ്ട് കുടുംബത്തെ അക്രമിപ്പിക്കുന്നു.
പിന്നീട് ആ ജയിലിലെ മറ്റൊരു ഗുണ്ടയെ സപ്പോര്‍ട്ട് ചെയ്ത് അയാള് വഴി രക്ഷപ്പെടുന്നു. ബേസിക്കലി ഇയാളിവിടെ ഒന്നും ചെയ്യുന്നില്ല. ആ വ്യക്തിയാണ് മകനോട് പൊലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങാന്‍ പറയുന്നത്. അതെന്തൊരു വിരോധാഭാസമാണ്. ഇത് പറഞ്ഞതിനാണ് എനിക്ക് ട്രോളുകള്‍ കിട്ടിയിട്ടുള്ളത്.
സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് ആലോചിക്കുമ്പോള്‍ എനിക്ക് ആ സിനിമയെ ആവറേജാക്കി തോന്നിച്ച ഒരുപാട് എലമെന്റ്‌സുണ്ട്. സിനിമ കണ്ടുകൊണ്ടിരിക്കുന്ന അത്രയും സമയം അത് മോശമായി തോന്നിയെന്ന് ഞാന്‍ പറഞ്ഞില്ല. അത് പോലെ ആ സിനിമ കാണരുതെന്നോ ഒഴിവാക്കണമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല,’ ഉണ്ണി പറയുന്നു.
Content Highlight: Youtuber Unni Talks About Jailer Movie