കൊച്ചി: യൂട്യൂബ് ചാനലിലൂടെ യുവനടിയെ അധിക്ഷേപിച്ചെന്ന കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ അറസ്റ്റില്‍. പാലാരിവട്ടം പൊലീസാണ് സൂരജിനെ അറസ്റ്റ് ചെയ്തത്.
2022ലും സമാനമായ കേസില്‍ സൂരജ് പാലാക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. കേസില്‍ 14 ദിവസത്തേക്ക് ഇയാളെ റിമാന്റ് ചെയ്തിരുന്നു.
ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ സൂരജ് അപമാനിച്ചുവെന്നായിരുന്നു കേസ്. തുടര്‍ന്ന് സ്റ്റേഷനിലെത്തി കീഴടങ്ങുകയും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയുമായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ അന്ന് കേസെടുത്തത്. കേസിനെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയുടെ വീട്ടിലെത്തി പൊലീസ് തിരച്ചില്‍ നടത്തിയതിന് പിന്നാലെയാണ് സൂരജ് പാലാക്കാരന്‍ സ്റ്റേഷനില്‍ കീഴടങ്ങിയത്.
Content Highlight: YouTuber Suraj Palakkaran arrested for abusing a young actress through his YouTube channel