എംബാപ്പെയോ ഹാലണ്ടോ? 2036നുള്ളില്‍ ഏറ്റവുമധികം ബാലണ്‍ ഡി ഓര്‍ നേടാന്‍ പോകുന്ന താരമാര്? ഇവരെ മറിടന്ന് പുരസ്‌കാരം സ്വന്തമാക്കി മൂന്ന് താരങ്ങള്‍ വേറെയും!! വമ്പന്‍ പ്രവചനം
ഫിഫ 23 കരിയര്‍ മോഡിനെ അനുകരിച്ച് പി.എസ്.ജി താരം എംബാപ്പെ, മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് എന്നിവരില്‍ 2036നുള്ളില്‍ ഏറ്റവുമധികം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലഭിക്കാന്‍ സാധ്യതയുള്ള താരത്തെ കുറിച്ച് യൂട്യൂബര്‍ മാസ്‌ട്രോ (Maestro).
വരും വര്‍ഷങ്ങളില്‍ ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നതും, മെസി – റൊണാള്‍ഡോ യുഗത്തിന് ശേഷം ഫുട്‌ബോളില്‍ ദി ഗ്രേറ്റസ്റ്റ് എന്ന് വാഴ്ത്തപ്പെടാന്‍ പോകുന്നതുമായ താരങ്ങളാണ് എര്‍ലിങ് ഹാലണ്ടും കിലിയന്‍ എംബാപ്പെയും.
ചുരുങ്ങിയ കാലം കൊണ്ടുതന്നെ യൂറോപ്പിലെ ഫുട്‌ബോള്‍ ആരാധകരെ അമ്പരപ്പിച്ച പ്രകടനമായിരുന്നു ഇരുവരും നടത്തിയത്. മെസിക്കും നെയ്മറിനുമൊപ്പം എംബാപ്പെ പി.എസ്.ജിയില്‍ മികച്ച പ്രകടനം തുടരുമ്പോള്‍, മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോളടിച്ചുകൂട്ടുകയാണ് ഹാലണ്ട്.
ലീഗ് വണ്ണിലും ചാമ്പ്യന്‍സ് ലീഗിലുമായി 11 മത്സരം കളിച്ച എംബാപ്പെ 11 ഗോളാണ് ഇതുവരെ നേടിയത്. അതേസമയം, സീസണിലെ 12 മത്സരത്തില്‍ നിന്നും 19 ഗോളുമായാണ് ഹാലണ്ട് ഗോളടിക്കാരുടെ പട്ടികയില്‍ ഡോമിനേഷന്‍ തുടരുന്നത്.
ഫിഫ 23യെ അധികരിച്ചാണ് മാസ്‌ട്രോ 2036 വരെയുള്ള ബാലണ്‍ ഡി ഓര്‍ ജേതാക്കളെ പ്രവചിക്കുന്നത്. വരും വര്‍ഷങ്ങളില്‍ മെസിയെയും റൊണാള്‍ഡോയെയും പോലെ ബാലണ്‍ ഡി ഓര്‍ ഇവര്‍ തന്നെ കൈവശം വെക്കുമെന്നും (ഇവരെ മറികടന്ന് ലൂക്കാ മോഡ്രിച്ച് ഒരു വര്‍ഷം ജേതാവായിരുന്നു) മാസ്‌ട്രോ പറയുന്നു.
2022ലും 2023ലും പി.എസ്.ജിയുടെ ഫ്രഞ്ച് താരം ബാലണ്‍ ഡി ഓര്‍ നേടുമെന്നും 2024ലായിരിക്കും ഹാലണ്ട് തന്റെ ആദ്യ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ മുത്തമിടുകയെന്നും മാസ്‌ട്രോ പറയുന്നു. ഫില്‍ ഫോഡനെയും ഒസ്മാനെ ഡെംബാലെയെയും മറികടന്നാവും ഹാലണ്ട് തന്റെ ആദ്യ ബാലണ്‍ ഡി ഓര്‍ നേടുകയെന്നാണ് മാസ്‌ട്രോ പറയുന്നത്.
2025ല്‍ എംബാപ്പെ പുരസ്‌കാരം തിരിച്ചുപിടിക്കുമ്പോള്‍ 2026ലും 2027ലും ഹാലണ്ടാവും ജേതാവെന്നും പറഞ്ഞ മാസ്‌ട്രോ തുടര്‍ന്നുള്ള മൂന്ന് വര്‍ഷവും എംബാപ്പെക്കാണ് സാധ്യത കല്‍പിക്കുന്നത്.
2032ല്‍ 6-3 എന്ന ലീഡ് സ്വന്തമാക്കാന്‍ എംബാപ്പെക്ക് സാധിക്കുമെന്നും മാസ്‌ട്രോ പറയുന്നു.
മെസിയെയും റൊണാള്‍ഡോയെയും മറികടന്ന് 2018ല്‍ ലൂക്കാ മോഡ്രിച്ച് ബാലണ്‍ ഡി ഓര്‍ നേടിയ പോലെ 2033ല്‍ ഹാലണ്ടിനെയും എംബാപ്പെയെയും മറികടന്ന് അല്‍സു ഫാറ്റി ജേതാവാകുമെന്നാണ് മാസ്‌ട്രോയുടെ പ്രവചനം.
അടുത്ത രണ്ട് വര്‍ഷവും എംബാപ്പെയും ഹാലണ്ടും നിരാശരാകേണ്ടി വരുമെന്ന് പറഞ്ഞ മാസ്‌ട്രോ, 2034ല്‍ വോള്‍വര്‍ഹാംപ്ടണിന്റെ ഗില്‍ ആല്‍വ്‌സും 2035ല്‍ റെഡ് ബുള്‍ ലിപ്‌സിഗിന്റെ മാച്യക് കാച്‌മെറക്കും ബാലണ്‍ ഡി ഓര്‍ നേടുമെന്ന് മാസ്‌ട്രോ പറയുന്നു.
2036ല്‍ തന്റെ 36ാം വയസില്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഹാലണ്ട് ഒരിക്കല്‍ക്കൂടി ബാലണ്‍ ഡി ഓറില്‍ മുത്തമിടുമെന്നും മാസ്‌ട്രോ പറയുന്നു.
ഇതുപ്രകാരം എംബാപ്പെ മെസിയെ പോലെ ഏഴ് തവണയും എര്‍ലിങ് ഹാലണ്ട് റൊണാള്‍ഡോയെ പോലെ അഞ്ച് തവണയും ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കും.