| Saturday, 29th May 2021, 11:30 am

കൊവിഡ് രോഗികള്‍ക്ക് അടക്കം വ്യാജ ചികിത്സ; യൂട്യൂബര്‍ 'ശാപ്പാട്ടുരാമന്‍' അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കൊവിഡ് രോഗികള്‍ക്ക് അടക്കം വ്യാജ ചികിത്സ നടത്തിയ യുട്യൂബര്‍ അറസ്റ്റില്‍. ശാപ്പാട്ടുരാമന്‍ എന്ന യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധനായ ആര്‍. പൊര്‍ച്ചെഴിയനാണ് അറസ്റ്റിലായത്.

വിദഗ്ധ പരിശീലനമോ മെഡിക്കല്‍ ഡിഗ്രിയോ കൂടാതെയായിരുന്നു ഇയാളുടെ കൊവിഡ് ചികിത്സ. ചിന്നസേലത്തിന് സമീപമുള്ള കൂഗയൂരില്‍ ഇയാള്‍ ഒരു ക്ലിനിക് നടത്തിയിരുന്നു.

വെളളിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യോഗ്യതയില്ലാതെയായിരുന്നു ഇയാളുടെ അലോപ്പതി ചികിത്സയെന്നും ആരോഗ്യ വകുപ്പ് വിശദമാക്കി.

കൊവിഡ് രോഗലക്ഷണവുമായി എത്തിയ രോഗികള്‍ക്ക് അടക്കം ഇയാള്‍ ഇവിടെ ചികിത്സ നല്‍കുന്നുവെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇലക്ട്രോ ഹോമിയോപ്പതി ബിരുദം (ബി.ഇ.എം.എസ്)  മാത്രമുള്ള വ്യക്തിയാണ് ഇയാളെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഇയാളുടെ യുട്യൂബ് ചാനലിലുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Youtuber Saapatturaman Covid Fake Treatment Arrest

We use cookies to give you the best possible experience. Learn more