ഉസ്താദ് എന്ന സിനിമയില്‍ ‘നാടോടി പൂന്തിങ്കള്‍ മുടിയില്‍ ചൂടി’യെന്ന പാട്ട് വീണ്ടും ഷൂട്ട് ചെയ്തതാണെന്ന് പറയുകയാണ് യൂട്യൂബര്‍ ദിവാ കൃഷ്ണ. ഉസ്താദ് എന്ന സിനിമയില്‍ മോഹന്‍ലാലിന് താടിയില്ലെന്നും പാട്ട് റിലീസിന് മുമ്പേ ഹിറ്റായതിനെ തുടര്‍ന്ന് ചിത്രത്തില്‍ ഉള്‍പ്പെടുത്താമെന്ന് തീരുമാനിക്കുകയായിരുന്നെന്നും ദിവാ കൃഷ്ണ പറഞ്ഞു.
ഇതിനായി പ്രകൃതി ചികിത്സക്ക് പോയ മോഹന്‍ലാലിനെ തിരിച്ചുവിളിച്ചതാണെന്നും അതുകൊണ്ട് തന്നെ വേറെ ലുക്കിലാണ് അദ്ദേഹമെത്തിയതെന്നും താടി ഉണ്ടായിരുന്നുവെന്നും ദിവാ കൃഷ്ണ പറഞ്ഞു. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഷൂട്ട് കഴിഞ്ഞുപോയ ലാലേട്ടനെ വിളിച്ചുവരുത്തി പിന്നെയും ഷൂട്ട് ചെയ്ത രണ്ട് പാട്ടുകളുണ്ട്. അതില്‍ ഒന്ന് കിരീടമാണ്. സിനിമയുടെ പ്രൊഡ്യൂസറായ ദിനേഷ് പണിക്കര്‍ ഒരിടത്ത് പറഞ്ഞത് കേട്ടതാണ്.
ലാലേട്ടന്‍ ഷൂട്ട് കഴിഞ്ഞ് പോയി, സിനിമയുടെ എഡിറ്റ് നടന്നുകൊണ്ടിരിക്കുമ്പോള്‍ പാട്ടില്‍ അദ്ദേഹം ഒറ്റക്ക് നടന്നുപോകുന്ന ഷോട്ട് വേണമെന്ന നിര്‍ബന്ധം ഉണ്ടായിയെന്നും പ്രൊഡ്യൂസര്‍മാരെ വിളിച്ച് പറഞ്ഞപ്പോള്‍ അവര്‍ അതിന് സമ്മതിച്ചില്ലെന്നൊക്കെ. അവരുമായി വഴക്ക് ഉണ്ടായി.
ഈ കാര്യം ലാലേട്ടന്റെ ചെവിയില്‍ എത്തുകയും ചെയ്തു. പുള്ളി അത് ചെയ്യാമെന്ന് പറഞ്ഞ് വീണ്ടും വന്നതാണ്. അതുപോലെ തന്നെയാണ് ഉസ്താദിലെ പാട്ട്. പടത്തില്‍ അവര്‍ ആ സോങ് ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു.
പാട്ട് കേറി ഹിറ്റായപ്പോള്‍ ഈ പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്താമെന്ന് ചിന്തിക്കുകയായിരുന്നു. ലാലേട്ടന്‍ അപ്പോള്‍ എന്തോ പ്രകൃതി ചികിത്സക്കോ മറ്റോ പോയിരിക്കുന്ന സമയമാണ്.
പടത്തില്‍ വന്ന ലുക്കിനേക്കാള്‍ വലിയ വ്യത്യാസം അദ്ദേഹത്തില്‍ ഉണ്ടായിരുന്നു. സിനിമയില്‍ താടിയില്ല. പക്ഷെ ആ പാട്ടില്‍ താടിയുണ്ട്. അങ്ങനെ പ്രകൃതി ചികിത്സക്ക് പോയ ലാലേട്ടനെ വീണ്ടും വിളിച്ച് വരുത്തി ചെയ്തതാണ്,” ദിവാ കൃഷ്ണ പറഞ്ഞു.
content highlight: youtuber diva krishna about ustaadh movie