പനാജി: മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂട്യൂബ് റാപ്പര്‍ എം.സി. കുര്‍ബാനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് ലക്ഷം രൂപയോളം വിലവരുന്ന എം.ഡി.എം.എ കുര്‍ബാന്റെ കയ്യില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
കുര്‍ബാനോടൊപ്പം ഒരു യുവതിയും ഉണ്ടായിരുന്നു.25കാരനായ കുര്‍ബാന്‍ ഷെയ്ഖ് എന്ന എം.സി. കുര്‍ബാന്‍ മുംബൈയിലും ഗോവയിലും സ്ഥിരമായി മയക്കുമരുന്ന് വില്‍ക്കുന്നുവെന്ന് തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നെന്നും കുര്‍ബാനെ പിന്തുടരുന്നതിനിടെയാണ് കുര്‍ബാനെന്ന യൂട്യൂബ് റാപ്പറാണ് കുര്‍ബാന്‍ ഷെയ്ഖെന്ന് മനസ്സിലായതെന്നും പൊലീസ് പറഞ്ഞു.
തുടര്‍ച്ചയായി ഇവന്റുകളുടെ ഭാഗമാവാന്‍ കുര്‍ബാന്‍ ശ്രമം നടത്തിയിരുന്നെന്നും മയക്കുമരുന്ന് കടത്താനായിരുന്നു ഇതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
Content Highlights: YouTuber arrested with MDMA of Rs 7 lakh