ഹൈദരാബാദ്: കൊവിഡ് വാക്‌സിനെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ യൂട്യൂബറെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. അബൂ ഫൈസല്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ദുബൈയില്‍ നിന്നും രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇയാളെ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സാമുദായിക സ്വഭാവമുള്ള വിഡിയോകളാണ് അബൂ ഫൈസല്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ആ സമയത്ത് ദുബൈയില്‍ ആയിരുന്നു.
വീഡിയോയില്‍, കൊറോണ വൈറസിനെക്കുറിച്ച് ഫൈസല്‍ അശാസ്ത്രീയമായ വാദങ്ങള്‍ ഉന്നയിക്കുകയും കൊറോണ വൈറസ് വാക്‌സിന്‍ എടുക്കരുതെന്ന് മുസ്ലിങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. വാക്‌സിനുകള്‍ ജനസംഖ്യാ നിയന്ത്രണത്തിനുള്ള മാര്‍ഗമാണെന്നും യൂട്യൂബര്‍ അവകാശപ്പെട്ടിരുന്നു. കൂടാതെ ‘പശു സംരക്ഷണവുമായി ബന്ധമുള്ള ഗ്രൂപ്പുകള്‍’ വഴി അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചതായും യൂട്യൂബര്‍ അവകാശപ്പെട്ടു.
അബൂ ഫൈസലിെന്റ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷം പരത്തുന്നതാണെന്ന് പറഞ്ഞ് ഇമ്രാന്‍ ഖാന്‍ എന്നയാളാണ് ബോംബെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക